ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണ്‍ ബെ​ർ​ലി​നി​ൽ
Wednesday, May 11, 2022 12:59 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഫ്ര​ഞ്ച് പ്ര​സി​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ആ​ദ്യ വി​ദേ​ശ യാ​ത്ര ജ​ർ​മ​നി​യി​ലേ​ക്ക്. ബെ​ർ​ലി​നി​ൽ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ൽ റ​ഷ്യ നാ​സി ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ ത​ന്നെ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​നം എ​ന്ന​ത് യാ​ദൃ​ച്ഛി​കം. എ​ന്നാ​ൽ, ഇ​രു നേ​താ​ക്ക​ളും റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്.

ച​ർ​ച്ച​യ്ക്കു മു​ൻ​പ് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് മാ​ക്രോ​ണി​നു ചാ​ൻ​സ​ൽ​റി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ച​രി​ത്ര​ത്തി​ലെ വ​ഴി​ത്തി​രി​വാ​ണെ​ന്നും, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഷോ​ൾ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.