"വിഷു ഈസ്റ്റർ സന്ധ്യ 2022' ഏപ്രിൽ 23 ന്
Wednesday, April 20, 2022 10:00 PM IST
ന്യൂഡൽഹി: ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഒരുക്കുന്ന "വിഷു ഈസ്റ്റർ സന്ധ്യ 2022' ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഏപ്രിൽ 23 നു (ശനി) വെകുന്നേരം 5.30 നു നടക്കും.

പൊതുസമ്മേളനം, സുജിത് മെമ്മോറിയൽ കൊറോണ വാരിയേഴ്സിനെ ആദരിക്കൽ , വിവിധയിനം കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.

റെജി നെല്ലിക്കുന്നത്ത്