ബംഗളൂരു: കർണാടക മലയാളി കോണ്ഗ്രസ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോണ്ഗ്രസ് ഹെഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു .
കോണ്ഗ്രസ് ഡിജിറ്റൽ മെന്പർഷിപ് ക്യാന്പയിൻ യോഗത്തോടനുബന്ധിച്ചു നടത്തുകയുണ്ടായി. നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ ലഭ്യക്കുവാൻ വേണ്ടുന്ന ക്യാന്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു. അന്തരിച്ച കോണ്ഗ്രസ് നേതാക്കളായ പി.ടി. തോമസ്, തലേക്കുന്നിൽ ബഷീർ, യു. രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഭക്ഷ്യ സാധന വിലവർധനവ്, അനുദിനം വർധിക്കുന്ന ഇന്ധനവില, മരുന്നുകളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ യോഗം പ്രധിഷേധിച്ചു. കോണ്ഗ്രസ് നടപ്പിലാക്കിയ പദ്ധതികൾ അല്ലാതെ പുതിയ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല . കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തു കോണ്ഗ്രസ് പാർട്ടി നടപ്പിലാക്കിയ ജനകീയ പദ്ധതികളെക്കുറിച്ചു കെ എംസി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ യോഗത്തിൽ വിശദമായി സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാവ് നഞ്ചപ്പ, കഐംസി സംസ്ഥാന ഭാരവാഹികളായ ബിജു പ്ലാച്ചേരിൽ, പ്രശാന്ത് കൈരളി, നിജോമോൻ ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ബിനു ജോസഫ്, ശിവൻ കുട്ടി, മുഫ് ലിഹ് പത്തായപ്പുരയിൽ, രാധാകൃഷ്ണൻ, ജിജിൻ, ഷാജു മാത്യു എന്നിവർ സംസാരിച്ചു.
പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ശിവൻകുട്ടി .പി (പ്രസിഡന്റ്),
രാധാകൃഷ്ണൻ , ഷാജി.പി. ജോർജ് ( വൈസ് പ്രസിഡന്റുമാർ), ഷാജു മാത്യു (ജനറൽ സെക്രട്ടറി),
റിജോ.എൻ, ഉമ്മച്ചൻ എം.ഡി(സെക്രട്ടറിമാർ), പ്രദീപ് കുമാർ(ട്രഷറർ), സാബു ജോസഫ് , അനിൽ കുമാർ , ബാബു ജോർജ് , റെജി ഉമ്മൻ, കെ. ഭാസ്കരൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.