കൈ​ര​ളി ബ്രി​സ്ബേ​ണി​ന്‍റെ ഓ​ൾ ഓ​സ്ട്രേ​ലി​യ ഫു​ട്ബോ​ൾ മാ​മാ​ങ്കം ഏ​പ്രി​ൽ 9ന് ​തു​ട​ക്ക​മാ​കും
Wednesday, March 30, 2022 7:48 PM IST
ബ്രി​സ്ബേ​ൻ : ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന കൈ​ര​ളി ബ്രി​സ്ബേ​ൻ ഓ​ൾ ഓ​സ്ട്രേ​ലി​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബ്രി​സ്ബേ​ൻ കൈ​ര​ളി ബ്രി​സ്ബേ​ൻ അ​സോ​സി​യേ​ഷ​ൻ അം​ഗ​വും ബ്രി​സ്ബേ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​യ ഹെ​ഗ​ൽ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഒ​ന്നാ​മ​ത് ടൂ​ർ​ണ​മെ​ന്‍റാ​ണ് ഗ്രി​ഫി​ത് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നാ​ഥാ​ൻ ക്യാ​ന്പ​സി​ൽ ( ക്വീ​ൻ എ​ലി​സ​ബ​ത്ത് ഹോ​സ്പി​റ്റ​ലി​ന് എ​തി​ർ​വ​ശം) അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​പ്രി​ൽ 9 രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 7 വ​രെ ന​ട​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ൻ​ബെ​റ , വി​ക്ടോ​റി​യ, ക്യു​ൻ​സ്ലാ​ൻ​ഡ്, സൗ​ത്ത് ഓ​സ്ട്രേ​ലി​യ, നോ​ർ​തേ​ര ടെ​റി​റ്റോ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 16 ഓ​ളം ടീ​മു​ക​ൾ 4 പൂ​ളി​ലാ​യി മാ​റ്റു​ര​ക്കും. അ​താ​തു സം​സ്ഥാ​ന​ങ്ങ​ളി​ൽ ജേ​താ​ക്ക​ള​യ മി​ക​ച്ച ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്പോ​ൾ ഈ ​കാ​ൽ​പ​ന്തു​ക​ളി മ​ത്സ​രം കാ​ണി​ക​ൾ​ക്കു ആ​വേ​ശം പ​ക​രു​ന്ന ഒ​രു വി​രു​ന്നാ​യി​രി​ക്കും എ​ന്ന് സം​ഘ​ട​ക​ർ പ​റ​യു​ന്നു. അ​രു​ണ്‍ ക​ല്ലു​പു​ര​ക്ക​ൽ, ജെ​റി​ൻ ക​രോ​ൾ, മോ​ബി​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ഈ ​ടൂ​ർ​ണ​മെ​ന്‍റ് ഒ​രു വ​ൻ വി​ജ​യ​മാ​ക്കാ​ൻ ഉ​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഷോ​ജ​ൻ, സ​ജി ജോ​സ​ഫ്, ലി​ജി ജി​ജോ, ഷൈ​നി ജോ​യ്, അ​ജി​ത് മാ​ർ​ക്കോ​സ്, ഡാ​നി​യ സോ​ണി, ആ​ഷ്ന റോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു.

കാ​ൽ​പ​ന്തു​ക​ളി​യി​ൽ മ​റ​ഡോ​ണ​യും പെ​ലെ​യും റൊ​ണാ​ൾ​ഡീ​ന്യോ​യും ക​ഫു​വു​മെ​ല്ലാ​മാ​ണ് സൂ​പ്പ​ർ​താ​ര​ങ്ങ​ളെ​ങ്കി​ൽ ഓ​സ്ട്രേ​ലി​യ​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ന്തി​ലെ മാ​യാ​ജാ​ല​ത്തി​ൽ മ​റ്റു​ചി​ല​രാ​ണ് കേ​മ​ൻ​മാ​ർ എ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫു​ട്ബോ​ൾ ക്ല​ബു​ക​ൾ.

ഒ​രു ദി​നം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​ഫു​ട്ബോ​ൾ മാ​മാ​ങ്കം കാ​ണു​വാ​നും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ചാ​തു​ര്യം ആ​സ്വ​ദി​ക്കാ​നും കൈ​ര​ളി ബ്രി​ബ്സ​ബേ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ​ഫ് , സെ​ക്ര​ട്ട​റി സൈ​മ​ണ്‍ , പി​ആ​ർ ഓ ​പ്രീ​തി സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൈ​ര​ളി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്നു.

ടൂ​ര്ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി , ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ , പ​ഞ്ചാ​ബി നൃ​ത്ത​ങ്ങ​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, ഐ​സ് ക്രീം ​കൗ​ണ്ട​റു​ക​ൾ, നോ​ണ്‍ ഫു​ഡ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ബ്രി​സ്ബേ​ണി​ലു​ള്ള എ​ല്ലാ സ്പോ​ർ​ട്സ് പ്രേ​മി​ക​ൾ​ക്കും കോ​വി​ഡു കാ​ല​ത്തി​നു ശേ​ഷ​മു​ള്ള ഒ​രു ഫാ​മി​ലി ഫ​ണ്‍ ഡേ ​ആ​ക്കി മാ​റ്റാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തിലാ​ണ് സം​ഘ​ട​ക​ർ.

ടോം ​ജോ​സ്