ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഔസേപ്പിതാവിന്‍റെ തിരുനാൾ
Thursday, March 24, 2022 9:44 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു. സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. മാർട്ടിൻ നാല്പതിൽചിറ മുഖ്യ കാർമികത്വം വഹിച്ചു . വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ സഹകാർമികത്വം വഹിച്ചു.

തുടർന്നു പ്രസുദേന്തി വാഴ്ച , ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടന്നു.

ഇടവകയിലെ ജോസഫ് നാമധാരികളെയും നാമധേയ തിരുനാൾ ആഘോഷിക്കുന്ന സെന്‍റ് തോമസ് ഇടവക വികാരി ഫാ. മരിയ സൂസൈയെ‌യും ചടങ്ങിൽ ആദരിച്ചു. സെന്‍റ് തോമസ് പള്ളിയുടെ അറ്റകുറ്റപണികൾക്കായി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക്‌ സെന്‍റ് പീറ്റേഴ്സ് ഇടവക വികാരിയും കൈക്കാരൻമാരും ചേർന്നു ഫാ. മരിയ സൂസൈയ്ക്കു നൽകി.

വൈകുന്നേരം ആറിനു ബെർസരായ് സെന്‍റ് പീറ്റേഴ്‌സ് ഭവനിൽ നടന്ന വിശുദ്ധ കുർബാനക്കു ഫാ. സുനിൽ എസ്ജെ കാർമികത്വം വഹിച്ചു.

റെജി നെല്ലിക്കുന്നത്ത്