ബ്രിസ്ബേനിൽ ലതാ മങ്കേഷ്‌കറിന് ആദരാജ്ഞലികൾ അർപ്പിച്ചു
Tuesday, February 22, 2022 6:16 PM IST
ബ്രിസ്‌ബേൻ : സംഗീതത്തെയും കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്ന ബ്രിസ്ബേനിലെ നിസ്വാർഥ കൂട്ടായ്മ ആയ "മ്യൂസിക് ലവേഴ്സ്' അന്തരിച്ച ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്കർക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

ലതാജിയുടെ ഭൗതിക ശരീരം മൃതിക്ക് കീഴ്പ്പെട്ടുവെങ്കിലും അവരുടെ പ്രണയ - വിരഹ -ശോക- സാന്ത്വന- ആർദ്ര രാഗങ്ങൾ മരണമില്ലാതെ എക്കാലവും നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ഒരോർമപ്പെടുത്തൽ കൂടിയായിരുന്നു ഈ ചടങ്ങ്.

ഫെബ്രുവരി 19 നു ബ്രിസ്ബേൻ ഹോളണ്ട് പാർക്ക് ലൈബ്രറി ഹാളിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹം ചടങ്ങിൽ പങ്കെടുത്ത് ആദരാജ്ഞലികൾ അർപ്പിച്ചു. ചടങ്ങിൽ ലതാജിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ സീമ ശ്രീകുമാർ, ഷീജ സജി, രജനി ദിനേശ് എന്നിവർ ആലപിച്ചു.

എബി പൊയ്ക്കാട്ടിൽ