ഗോ​ൾ​ഡ് കോ​സ്റ്റ് മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് സ​മാ​പ​നം
Wednesday, February 16, 2022 10:01 AM IST
ഗോ​ൾ​ഡ് കോ​സ്റ്റ്: ഇ​രു​പ​ത് രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ഗോ​ൾ​ഡ് കോ​സ്റ്റ് സ്റ്റോംസ് സ്പോ​ർ​ട്ടി​ങ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് ഗോ​ൾ​ഡ് കോ​സ്റ്റി​ൽ സ​മാ​പ​നം. ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റേയും മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ്.

സ്പാ​നി​ഷ് ക്ല​ബ് ആ​യ വ​രി​യേ​ഴ്സ് എ​ഫ് സി ​ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ അ​വ​ർ അ​പേ​ഗ് എ​ഫ് സി (​ആ​ഫ്രി​ക്ക​ൻ)​ആ​ണ് തോ​ല്പി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ ടീ​മി​ലെ ജോ​സ​ഫ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും എ​ഡി മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ല​ബാ​സ്റ്റ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ചെ​ണ്ട മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഉ​ത്ഘാ​ട​നം.


ഗോ​ൾ​ഡ് കോ​സ്റ്റ് എം ​പി മേ​ഘ​ൻ സ്കാ​ൻ​ല​ൻ, ഡോ ​ചൈ​ത​ന്യ ഉ​ണ്ണി, ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​പി സാ​ജു, ടേ​സ്റ്റി ഇ​ന്ത്യ​ൻ കു​സീ​ൻ ഡ​യ​റ​ക്ട​ർ ജിം​സ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ വ​നി​താ ഫു​ട്ബോ​ൾ ടീം ​ആ​യി​രു​ന്നു ഫു​ട്ബോ​ൾ മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന്. ആ​ഫ്രി​ക്ക ആ​ണ് വ​നി​താ വി​ഭാ​ഗം വി​ജ​യി​ക​ൾ. പ​ന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​കു​ട്ടി​ക​ൾ അ​ണി നി​ര​ന്ന ഗോ​ൾ​ഡ് കോ​സ്റ്റ് സ്റ്റോം​സ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത് കി​രീ​ടം സ്വ​ന്ത​മാ​ക്കി.


ഏ​കോ​പ​ന മി​ക​വ് കൊ​ണ്ടും പ​ങ്കെ​ടു​ത്ത ടീ​മു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ ഈ ​സെ​വെ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗോ​ൾ​ഡ് കോ​സ്റ്റ് സ്റ്റോം​സ് സ്പോ​ർ​ട്ടി​ങ് സ്പോ​ർ​ട് ക്ല​ബ്.

ഓ​സ്ട്രേ​ലി​യ​യി​ലെ ക്യു​ൻ സ്ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തെ ഒ​രു പ്ര​മു​ഖ ന​ഗ​ര​മാ​ണ് ഗോ​ൾ​ഡ്കോ​സ്റ്റ്.