ആദിത്യക്ക് കഥകളിയിൽ രണ്ടാം സ്ഥാനം
Saturday, January 22, 2022 7:11 AM IST
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ദേശീയ കലാ ഉത്സവ് 2021 ൽ, ശാസ്ത്രിയ നൃത്ത വിഭാഗത്തിൽ, ഡൽഹിയെ പ്രതിനിധീകരിച്ച് ആദിത്യ . ആർ കഥകളി അവതരിപ്പിച്ചു രണ്ടാം സ്ഥാനം സ്വന്തമാക്കി.

സഫ്ദർജംഗ് എൻക്ലേവിലെ ഡൽഹി പോലീസ് പബ്ലിക് സ്‌കൂളിലെ 11-ാoക്ലാസ് വിദ്യാർഥിനിയായ ആദിത്യ, പോലീസ് ഉദ്യോഗസ്ഥൻ രാജീവ്-ശ്രീദേവി ദമ്പതികളുടെ മകളാണ്.

അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിൽ കലാമണ്ഡലം അനിൽകുമാറിന്‍റെ കീഴിൽ പരിശീലനം നടത്തുന്ന ആദിത്യ, ഇതാദ്യമായാണ് കഥകളി കലാരൂപം ദേശീയതല കലാമേളയിൽ അവതരിപ്പിച്ച് വിജയി ആകുന്നത്.

റെജി നെല്ലിക്കുന്നത്ത്