ഒമിക്രോൺ: ലണ്ടനിൽ ആശുപത്രിസേവനത്തിനു സൈന്യം
Saturday, January 8, 2022 12:16 AM IST
ല​​​​ണ്ട​​​​ൻ: ഒ​​​​മി​​​​ക്രോ​​​​ൺ ത​​​​രം​​​​ഗം രൂ​​​​ക്ഷ​​​​മാ​​​​യ ല​​​​ണ്ട​​​​നി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​സേ​​​​വ​​​​ന​​​​ത്തി​​നു പ​​​​ട്ടാ​​​​ള​​​​ത്തെ വി​​​​ന്യ​​​​സി​​​​ച്ചു. കോ​​​​വി​​​​ഡ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ക്ഷാ​​​​മ​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നാ​​​​ലാ​​​​ണ് പ​​​​ട്ടാ​​​​ള​​​​ത്തെ വി​​​​ന്യ​​​​സി​​​​ച്ച​​​​ത്. കോ​​​​വി​​​​ഡ് മൂ​​​ലം അ​​​​വ​​​​ധി​​​​യി​​​​ലോ സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലോ പോ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യി 40 പ​​​​ട്ടാ​​​​ള ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​യും 160 ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യു​​​​മാ​​​​ണു സൈ​​​​ന്യം ആ​​​​ശു​​​​പ​​​​ത്രി​​സേ​​​​വ​​​​ന​​​​ത്തി​​​​ന് അ​​​​യ​​​​ച്ച​​​​തെ​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ മ​​​​ഹാ​​​​മാ​​​​രി​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. വ്യാ​​​​ഴാ​​​​ഴ്ച മാ​​​​ത്രം 1,80,000 പേ​​​​ർ​​​​ക്കാ​​ണു ബ്രി​​​​ട്ട​​​​നി​​​​ൽ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.