സ​മീ​ക്ഷ ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന് പു​തു നേ​തൃ​ത്വം
Friday, January 7, 2022 10:33 PM IST
ല​ണ്ട​ൻ: സ​മീ​ക്ഷ ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന്‍റെ സ​മ്മേ​ള​നം ജ​നു​വ​രി ര​ണ്ടി​ന് ന​ട​ത്ത​പ്പെ​ട്ടു. ഷാ​ജു സി. ​ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ജോ​ഷി ക​ട​ലു​ണ്ടി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ 2021 -22 കാ​ല​ഘ​ട്ട​ത്തി​ലെ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടിം​ഗും, റി​പ്പോ​ർ​ട്ടി​ന് മേ​ലു​ള്ള ച​ർ​ച്ച​യും ന​ട​ന്നു. തു​ട​ർ​ന്ന് പു​തി​യ നേ​തൃ​നി​ര​യെ സ​മ്മേ​ള​നം ഐ​ക്യ​ക​ണ്ഠ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ട്ടു അം​ഗ​ങ്ങ​ളു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ൽ നി​ന്നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഷാ​ജു സി. ​ബേ​ബി​യേ​യും, പ്ര​സി​ഡ​ന്‍റാ​യി അ​രു​ണ്‍ കെ. ​ബാ​ബു​വി​നെ​യും, ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് സ്റ്റാ​ൻ​ലി​യെ​യും,വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബാ​ബു ഷ​ഹ​നാ​സ് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ലി​ജോ എ​ന്നി​വ​രെ യ​ഥാ​ക്ര​മം തെ​ര​ഞ്ഞെ​ടു​ത്തു.

ജ​നു​വ​രി 22 നു ​ന​ട​ക്കു​ന്ന സ​മീ​ക്ഷ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് യോ​ഗം പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​ദ്യ ക​മ്മ​റ്റി ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​നോ​ട് അ​നു​ബ​ന്ധി​ച്ചു പു​തി​യ മെ​ന്പ​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​നും, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ​മീ​ക്ഷ​യു​ടെ പ്ര​വ​ർ​ത്ത​നം ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വ്യ​പി​പ്പി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.