ഡബ്ലിൻ: സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലൻഡ്് മാതൃവേദിയുടെ ഉദ്ഘാടനം - ന്ധസാൽവേ റെജീനന്ധ 2021 ഡിസംബർ 7 ചൊവ്വാഴ്ച നടക്കും. വൈകിട്ട് 6.45നു സൂം മീറ്റിംഗിലൂടെ നടക്കുന്ന പരിപാടിയിൽ സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് അയർലൻഡ് നാഷണൽ മാതൃവേദിയുടെ പ്രവർത്തനങ്ങൾ ഒൗപചാരികമായി ഉദ്ഘാടനം ചെയ്യും.
അയർലൻഡ് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തും . ഇന്റർനാഷണൽ സീറോ മലബാർ മാതൃവേദിയുടെ ഡയറക്ടർ ഫാ. വിൽസണ് എലുവത്തിങ്ങൽ കൂനൻ, പ്രസിഡന്റ്് ഡോ. കെ. വി. റീത്താമ്മ എന്നിവർ ആശംസകൾ അറിയിക്കും. യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്റർ റവ. ഡോ. ബാബു പാണാറ്റുപറന്പിൽ, എസ്എംവൈഎം യൂറോപ്പ് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
സീറോ മലബാർ സഭയിലെ വിവാഹിതരായ സ്തീകളുടെ സംഘടനയാണ് മാതൃവേദി. ഭാര്യ അമ്മ, കുടുംബിനി എന്നീ നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസിലാക്കുവാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കുവാനുമുതകുന്ന കർമ്മപരിപാടികളോടെ പ്രവർത്തിക്കുന്ന മാതൃവേദി അയർലൻഡിലെ വിശുദ്ധ കുർബാന നടക്കുന്ന എല്ലാ സെന്ററുകളിലും പ്രവർത്തിച്ചുവരുന്നു. കുടുംബത്തിലും സഭയിലും ക്രിയാത്മക മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക പങ്കുള്ള അമ്മമാരുടെ സംഘടന സീറോ മലബാർ ഫാമിലി അപ്പസ്തോലേറ്റിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്.
അയർലൻഡിലെ എല്ലാ മാതൃവേദി യൂണിറ്റ് അംഗങ്ങളും ആദ്യമായി ഒരുമിക്കുന്ന ഈ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അയർലണ്ട് നാഷണൽ മാതൃവേദി അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
മാതൃവേദി അയർലൻഡ് നാഷണൽ അഡ്ഹോക് കമ്മറ്റി - പ്രസിഡന്റ് ഡോ. ഷേർലി ജോർജ് (താലാ, ഡബ്ലിൻ ), വൈസ് പ്രസിഡന്റ് ലിഷ രാജീവ് (ബെൽഫാസ്റ്റ്, നോർത്തേണ് അയർലൻഡ്), സെക്രട്ടറി രാജി ഡൊമിനിക് (ലൂക്കൻ, ഡബ്ലിൻ), പി.ആർഒ അഞ്ചു ജോമോൻ ബ്രേ, ഡബ്ലിൻ), ട്രഷറർ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലൻ (ബ്ലാഞ്ചാർഡ്ശ്ടൗണ്, ഡബ്ലിൻ) , മധ്യസ്ഥ പ്രാർത്ഥന കോർഡിനേറ്റർ ലഞ്ചു ജോസഫ് (സ്ലൈഗോ), ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു (ബ്ലാഞ്ചാർഡ്ശ്ടൗണ്, ഡബ്ലിൻ).
ജെയ്സണ് കിഴക്കയിൽ