ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, November 25, 2021 1:07 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​മാ​സ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​ത്ത വി​ഷ​യം അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ൽ ഉ​ന്ന​യി​ച്ച​താ​യും കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​കാ​രം ല​ഭി​ച്ച​തി​നാ​ൽ ഇ​പ്പോ​ഴു​ള്ള എ​ല്ലാ പ്ര​തി​സ​ന്ധി​ക്കും ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

കു​വൈ​റ്റ് അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ കോ​വാ​ക്സി​ൻ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബ്രി​ട്ട​ൻ, നി​ര​വ​ധി യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കൊ​വാ​ക്സി​ൻ അം​ഗീ​ക​രി​ച്ച​ത് കു​വൈ​റ്റ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​വാ​ക്സി​ൻ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി എം​ബ​സി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചി​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഹാ​മാ​രി​യു​ടെ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും മാ​റി രാ​ജ്യ​ത്തെ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ അ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കു​വൈ​റ്റി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ന്നാ​യെ​ങ്കി​ലും കോ​വി​ഡ് മു​ൻ ക​രു​ത​ലു​ക​ളി​ൽ ഭം​ഗം വ​രു​ത്ത​രു​തെ​ന്ന് സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. എം​ബ​സി സം​ബ​ന്ധ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളുംwww.indembkwt.gov.in എ​ന്ന എം​ബ​സി വെ​ബ്സൈ​റ്റി​ലും Twitter:@indembkwt, Facebook:@indianembassykuwait എ​ന്നീ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും ല​ഭ്യ​മാ​ണ്. പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ കാ​ല​താ​മ​സം പ​ര​മാ​വ​ധി കു​റ​യ്ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും പ്രീ-​വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഏ​റെ പ​രി​മി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ ഏ​ത് വി​ഷ​യ​വു​മാ​യി നേ​രി​ട്ട് എം​ബ​സി​യു​മാ​യി ബ​ന്ധ​പെ​ടാ​മെ​ന്നും ഇ​തി​നാ​യി 24 മ​ണി​ക്കൂ​ർ ല​ഭ്യ​മാ​യ പ​തി​നൊ​ന്ന് വാ​ട്ട്സ്ആ​പ്പ് ന​ന്പ​റു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും അം​ബാ​സി​ഡ​ർ വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ