സംഗീത ആല്‍ബം "തിരിനാളമേ' റിലീസ് ചെയ്തു
Saturday, November 20, 2021 10:06 PM IST
ബെര്‍ലിന്‍ : കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ഏറ്റവും പുതിയ സംഗീതആല്‍ബം പ്രവാസി ഓണ്‍ലെനിന്‍റെ സഹകരണത്തോടെ നിര്‍മിച്ച "തിരിനാളമേ' നവംബര്‍ 19 നു കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഗാനരചന ജോസ് കുമ്പിളുവേലില്‍, സംഗീതം, റവ. ഡോ. ജോസഫ് വെള്ളനാൽ ഒസിഡി, ഓര്‍ക്കസ്ട്രേഷന്‍ ബിനു മാതിരമ്പുഴ എന്നിവരും ഗാനം ആലപിച്ചത് പുതുതലമുറയിലെ പ്രശസ്ത ഗായകന്‍ ലിബിന്‍ സ്കറിയയുമാണ്. ഷാന്‍റി ആന്‍റണി അങ്കമാലിയാണ് ആല്‍ബം കോഓര്‍ഡിനേറ്റ് ചെയ്തത്.

തിരിനാളമേ എന്ന ആല്‍ബത്തിലെ ഗാനം ഏതു പരിപാടിക്കും ഒരു പ്രാര്‍ത്ഥനാ ഗീതമായി ആലപിക്കാന്‍ ഉതകുന്ന രീതിയില്‍ ലളിതഗാന രൂപത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്. വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം റിലീസ് ചെയ്തപ്പോൾ തന്നെ ആസ്വാദകർ നെഞ്ചിലേറ്റി.