ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം
Wednesday, October 27, 2021 9:51 PM IST
മെ​ൽ​ബ​ണ്‍: കോ​വി​ഡി​ന്‍റെ അ​തി​ജീ​വ​ന​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​രെ പി​ന്തു​ണ​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ വി​പ​ഞ്ചി​ക ഗ്ര​ന്ഥ​ശാ​ല മെ​ൽ​ബ​ണ്‍.

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ക​ഥ​ക​ൾ പ​റ​യാ​നും, ക​വി​ത​ക​ൾ പാ​ടാ​നും വേ​ദി​യൊ​രു​ക്കാ​റു​ള്ള വി​പ​ഞ്ചി​ക ഗ്ര​ന്ഥ​ശാ​ല മെ​ൽ​ബ​ണ്‍ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ ക​ലാ സം​ഘ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യാ​ണ്. യു​വ നാ​ട​ക സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ലാ​ലി​ന്‍റെ കീ​ഴി​ൽ ലി​റ്റി​ൽ എ​ർ​ത്ത് തി​യ്യ​റ്റ​ർ മ​ല​പ്പു​റം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​വും, ക​തി​ർ​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ അ​യ്യ​പ്പ​ദാ​സും സം​ഘ​വും ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു​ക​ളു​മു​ണ്ട്.

പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മാ താ​രം സു​നി​ൽ സു​ഖ​ദ​യാ​ണ് മു​ഖ്യാ​തി​ഥി. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ളേ​ജ് റി​ട്ട. അ​ധ്യാ​പി​ക​യാ​യ ഭാ​നു​മ​തി ടീ​ച്ച​ർ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന AMHA എ​ന്ന സം​ഘ​ട​ന​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും, 100 ക​ലാ​കാ​ര​ൻ​മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ലൈ​വ് പ്രോ​ഗ്രാം ചെ​യ്ത് പ​തി​നാ​യി​രം രൂ​പ വീ​തം പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന രം​ഗ​ചേ​ത​ന തൃ​ശൂ​രി​ന് നാ​ലു​പേ​ർ​ക്കു​ള്ള സ്പോ​ണ്‍​സ​ർ​ഷി​പ്പും വി​പ​ഞ്ചി​ക കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ന് ന​ൽ​കു​ന്നു.

റി​മ​റ​ൻ​സ് തി​യ്യ​റ്റ​റി​ന്‍റെ വ​ല്ല​ച്ചി​റ​യി​ലു​ള്ള നാ​ട​ക ദ്വീ​പി​ൽ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രാ​യ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ, കെ.​വി.​ഗ​ണേ​ഷ്, അ​ലി​യാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​നാ​ണ് പ​രി​പാ​ടി​യു​ടെ ഒൗ​ദ്യോ​ഗി​ക പോ​സ്റ്റ​ർ സു​നി​ൽ സു​ഖ​ദ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക് 1.30 ന് (​ഓ​സ്ട്രേ​ലി​യ​ൻ സ​മ​യം വൈ​കീ​ട്ട് 7ന് ) ​ആ​ണ് വി​പ​ഞ്ചി​ക​യു​ടെ ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ