ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ശ​ത​ങ്ങ​ൾ​ക്ക് സാ​യൂ​ജ്യ​മേ​കി സോ​പാ​നം സ​മ​ർ​പ്പി​ച്ചു
Saturday, October 23, 2021 11:17 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​ശ​ത​ങ്ങ​ൾ​ക്ക് സാ​യൂ​ജ്യ​മേ​കി ന​ജ​ഫ് ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ സോ​പാ​നം സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

സോ​പാ​ന സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് വ​ല​ന്ത​ല പാ​ണി​യും ശം​ഖ​നാ​ദ​വും അ​ക​ന്പ​ടി​യാ​യി. സ​മ​ർ​പ്പ​ണ വേ​ള​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ക​ണ്ഠ​നാ​ള​ങ്ങ​ളി​ൽ നി​ന്നും ഉ​തി​ർ​ന്ന അ​മ്മേ നാ​രാ​യ​ണാ ദേ​വീ നാ​രാ​യ​ണാ എ​ന്ന മ​ന്ത്രാ​ക്ഷ​ര​ങ്ങ​ളാ​ൽ അ​ന്ത​രീ​ക്ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി. തു​ട​ർ​ന്ന് ഡ​ൽ​ഹി പ​ഞ്ച​വാ​ദ്യ ട്ര​സ്റ്റി​ലെ ക​വി​യൂ​ർ പ്ര​കാ​ശ​ൻ, ര​വി മേ​നോ​ൻ, സു​ധീ​ർ വി.​ബി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​രി​മേ​ളം ക്ഷേ​ത്രാ​ങ്ക​ണം ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ക്കി.

ശി​ൽ​പ്പി കു​ന്നം​കു​ളം കു​റു​ക്ക​ന്പാ​റ വ​ട്ട​ന്പ​റ​ന്പി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, പാ​ക്കാ​ട്ട് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്ഷേ​ത്ര സോ​പാ​ന നി​ർ​മാ​ണ​വും ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങും വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ​മാ​യി. ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് പി ​ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി ​എ​ൻ ഷാ​ജി, ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ർ​ക്കി​ടെ​ക്ച്ച​റ​ർ കെ ​ജി സു​നി​ൽ, ക്ഷേ​ത്ര മാ​നേ​ജ​ർ​മാ​രാ​യ ഉ​ണ്ണി​പ്പി​ള്ള, ഇ.​ഡി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ശ്രീ​കോ​വി​ലി​ലെ നെ​യ്വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി​യാ​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല​ക്ക് തി​രി തെ​ളി​യി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ല​ഘു ഭ​ക്ഷ​ണ​വും അ​ന്ന​ദാ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

പി.​എ​ൻ. ഷാ​ജി