ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ വി​ദ്യാ​രം​ഭ​ത്തി​ൽ അ​നേ​കം കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു
Friday, October 15, 2021 10:42 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ ഹ​രിഃ​ശ്രീ കു​റി​ച്ചു. മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. പൂ​ജ എ​ടു​പ്പി​നു ശേ​ഷ​മാ​യി​രു​ന്നു എ​ഴു​ത്തി​നി​രു​ത്ത് ആ​രം​ഭി​ച്ച​ത്.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി വി​ദ്യാ​രം​ഭ​ത്തി​നെ​ത്തി​യ കു​ഞ്ഞു​ങ്ങ​ളു​ടെ നാ​വി​ൽ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ സ്വ​ർ​ണ ലി​പി​ക​ളാ​ൽ കു​റി​ച്ചു. അ​തി​നു ശേ​ഷം കു​രു​ന്നു​ക​ളു​ടെ കൈ​വി​ര​ൽ പി​ടി​ച്ചു ത​ളി​ക​യി​ൽ പ​ക​ർ​ന്നു വ​ച്ച അ​രി​മ​ണി​ക​ളി​ൽ ’ഓം ​ഹ​രിഃ​ശ്രീ ഗ​ണ​പ​ത​യേ ന​മഃ’ എ​ന്നെ​ഴു​തി​ച്ചു. അ​ക്ഷ​ര​മെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്ക് തി​രു​മേ​നി മ​ധു​ര​വും ന​ൽ​കി.

വി​ജ​യ ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജേ​ശ്വ​രി പി​ള്ള, ശോ​ഭാ പ്ര​കാ​ശ്, ശ്യാ​മ​ളാ കൃ​ഷ്ണ​കു​മാ​ർ, ജ​യാ ഭാ​സ്ക​ർ, ഉ​ഷാ മു​ര​ളി, ല​താ നാ​യ​ർ, അ​നി​യ​ൻ തി​രു​മേ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി ന​ട​ത്തി​യ ഭ​ജ​ന ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി സാ​ന്ദ്ര​മാ​ക്കി. അ​ന്ന​ദാ​ന​ത്തോ​ടെ​യാ​ണ് വി​ജ​യ​ദ​ശ​മി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

പി.എൻ. ഷാജി