നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യം ഒക്ടോബർ രണ്ടിന്
Friday, October 1, 2021 2:21 PM IST
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യം പ്രമാണിച്ച് വിശേഷാൽ പൂജകൾ അരങ്ങേറും. 2021 ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 5:30-ന് ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10:30-ന് ആയില്യ പൂജക്ക് തുടക്കമാവും.

കന്നി മാസത്തിലെ ആയില്യം നാളിൽ നജഫ് ഗഡ്‌ ക്ഷേത്രത്തിൽ നാഗ ദേവതകൾക്കുള്ള പ്രത്യേക വഴിപാടുകളായ നൂറും പാലും, നാഗ പൂജ, അഭിഷേകം എന്നിവ നടത്തുവാൻ ഭക്തജനങ്ങൾക്കായി സൗകര്യം ഒരുക്കിയിട്ടുള്ളതായി ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ അറിയിച്ചു.

പൂജകൾ ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ള (9654425750), ഇ ഡി അശോകൻ (9868990552) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

-പി.എൻ. ഷാജി