യൂറോപ്യൻ യൂണിയൻ വിധിക്കെതിരേ ഗൂഗിൾ അപ്പീലിന്
Monday, September 27, 2021 11:24 PM IST
ല​​​​ണ്ട​​​​ൻ: ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​ത്വം നേ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വ​​​​ൻ തു​​​​ക പി​​​​ഴ വി​​​​ധി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ ഗൂ​​​​ഗി​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പ്പീ​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ 2018ലെ 500 ​​​​കോ​​​​ടി ഡോ​​​​ള​​​​ർ പി​​​​ഴ വി​​​​ധി​​​​ക്ക​​​​ലി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് അ​​​​പ്പീ​​​​ൽ. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ 2017നും 2019​​​​നും ഇ​​​​ട​​​​യി​​​​ൽ 800 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ പി​​​​ഴ​​​​യാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഗൂ​​​​ഗി​​​​ളി​​​​നു​​​​മേ​​​​ൽ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്.

ഗൂ​​​​ഗി​​​​ളി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​​ലൂ​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ലെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചെ​​​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ വി​​​​ധി. യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​ഞ്ചി​​​​ൽ നാ​​​​ലു ഫോ​​​​ണു​​​​ക​​​​ളി​​​​ലും ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.