സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, September 25, 2021 7:16 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ഈ ​വ​ർ​ഷ​ത്തെ സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ര​ണ്ടാ​യി​ര​ത്തിൽപ​രം കു​ട്ടി​ക​ൾ മ​ത്സ​രി​ച്ച യൂ​റോ​പ്പി​ലെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​മാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സു​വാ​റ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ദൈ​വ​ജ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണം​കൊ​ണ്ടും ഏ​റെ പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റി​യ ഈ ​മ​ത്സ​രം കു​ട്ടി​ക​ൾ ബൈ​ബി​ൾ പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലു​റ​ച്ചു​നി​ന്നു​കൊ​ണ്ട് ഈ ​വ​ർ​ഷ​വും ന​ട​ത്ത​പെ​ടു​ക​യാ​ണ്. രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തു​ന്ന ഈ ​മ​ത്സ​രം മു​ൻ വ​ർ​ഷ​ത്തേ​തു​പോ​ലെ​ത​ന്നെ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് ന​ട​ത്തു​ക. ഈ ​വ​ർ​ഷം മു​തി​ർ​ന്ന​വ​ർ​ക്കും സു​വാ​റ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ൽ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ പ​ത്തി​നാ​ണ് . മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​മൂ​ന്നി​ന് തു​ട​ങ്ങും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 20നും ​ഫൈ​ന​ൽ മ​ത്സ​രം ഡി​സം​ബ​ർ 11ന് ​ലൈ​വ് ആ​യി ന​ട​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ മൂ​ന്ന് ആ​ഴ്ച​ക​ളാ​യി ന​ട​ത്തി ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന അ​ന്പ​തു​ശ​ത​മാ​നം കു​ട്ടി​ക​ൾ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത​നേ​ടും.

സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഓ​രോ ഏ​ജ് ഗ്രൂ​പ്പി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന അ​ഞ്ച് മ​ത്സ​രാ​ർ​ഥി​ക​ൾ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​മാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക .

http://smegbbiblekalotsavam.com/