വാറിംഗ്ടൺ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Saturday, September 25, 2021 6:02 PM IST
വാറിംഗ്ടൺ (ലണ്ടൻ): യുകെയിലെ കലാകായിക സാംസ്കാരി മേഘലകളിൽ അറിയപ്പെടുന്ന വാറിംഗ്ടൺ മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ആൽഫോർഡ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് സുരേഷ് നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി സൈമൺ റിപ്പോർട്ടും ട്രഷറർ ദീപക്ക് ജേക്കബ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ജോർജ് ജോസഫ് (പ്രസിഡന്‍റ്), റോസീന പ്രിൻസ് (വൈസ് പ്രസിഡന്‍റ്), ജെനു ജോസഫ് (സെക്രട്ടറി), ബിജോയ് മാത്യു (ജോയിന്‍റ് സെക്രട്ടറി), ഷെയ്സ് ജേക്കബ് (ട്രഷറർ), ഷീജോ വർഗീസ് (പിആർഒ) എന്നിവരേയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സിറിയക്ക് ജോൺ, രമ്യ കിരൺ. എന്നിവരെയും തെരഞ്ഞെടുത്തു.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിർന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേർന്ന് കെങ്കേമമാക്കി.

ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും ഓണസദ്യയും കലാസന്ധ്യയും എല്ലാവർക്കും പുത്തനുണർവാണ് സമ്മാനിച്ചത്.

സമാപന സമ്മേളനത്തിൽ ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അന്ന പ്രിൻസ് ജേയിംസിനെ പുരസ്കാരം നല്കി ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ വൈസ് പ്രസിഡന്‍റ് എബി ദീപ നന്ദി പറഞ്ഞു.

അലക്സ് വർഗീസ്