വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കേ​ര​ള​ത്തി​ന് 10 ല​ക്ഷം ന​ൽ​കി സ്വി​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ
Wednesday, September 15, 2021 10:58 PM IST
സൂ​റി​ച്ച്: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​ത്താ​ങ്ങേ​കി സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൈ​ര​ളി പ്രോ​ഗ്ര​സീ​വ് ഫോ​റം. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും കൂ​ടാ​തെ സ്വി​സി​ലെ മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്.

ബാ​സ​ലി​ലെ മു​ട്ടെ​ൻ​സി​ലു​ള്ള റോ​മ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​വും കേ​ര​ള​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ പ്രോ​ജ​ക്ടി​ന് പി​ന്തു​ണ ന​ൽ​കി. കേ​ര​ള​ത്തി​ലേ​ക്ക് എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ന്ന ഉ​ദ്യ​മം വി​ജ​യം ആ​ക്കി ത​ന്ന എ​ല്ലാ സു​മ​ന​സു​ക​ളോ​ടും കെ​പി​എ​ഫ്എ​സ് ന​ന്ദി രേ​ഖ​പെ​ടു​ത്തി.

കെ ​പി എ​ഫ് എ​സി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​യ് പ​റ​ന്പേ​ട്ട്, ഫാ. ​ജോ​ർ​ജ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ടി​നോ​ടു​ള്ള ക​ട​മ എ​ന്ന നി​ല​യി​ൽ ത​ങ്ങ​ളാ​ലാ​വും​വി​ധം സ​ഹാ​യ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​തെ​ന്ന് കെ​പി​എ​ഫ്എ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കെ​പി​എ​ഫ്എ​സി​ന് രൂ​പം ന​ൽ​കി​യ​ത്. സാ​ജ​ൻ പെ​രേ​പ്പാ​ട​നാ​ണ് സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് മ​ണി​ക്കു​ട്ടി​യി​ൽ ട്ര​ഷ​ർ.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ