ഏ​ലി​ക്കു​ട്ടി തോ​മ​സ് കൊ​ളോ​ണി​ൽ നി​ര്യാ​ത​യാ​യി
Wednesday, September 15, 2021 8:10 PM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല​കു​ടി​യേ​റ്റ​ക്കാ​രി​യും അ​ടൂ​ർ പ​റ​ക്കോ​ട് വ​ട​ക്ക​നേ​ത്ത് ബാ​പു തോ​മ​സി​ന്‍റെ (ബാ​പു​ച്ചാ​യ​ൻ) ഭാ​ര്യ​യു​മാ​യ ഏ​ലി​ക്കു​ട്ടി തോ​മ​സ് (76) കൊ​ളോ​ണ്‍ പോ​ർ​സി​ൽ നി​ര്യാ​ത​യാ​യി. ച​ങ്ങ​നാ​ശേ​രി ചേ​ന്ന​മം​ഗ​ലം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

സം​സ്കാ​രം സെ​പ്റ്റം​ബ​ർ 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15 ന് ​കൊ​ളോ​ണ്‍ ലി​ബൂ​ർ സെ​ന്‍റ് മാ​ർ​ഗ​രെ​ത്ത പ​ള്ളി​യി​ൽ (Pastor Huthmacher Strasse 9,51147 Koeln Libur) ന​ട​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും.

മ​ക്ക​ൾ: ടോ​ബി തോ​മ​സ്, ടോ​ണി തോ​മ​സ്.

പ​രേ​ത​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ സെ​പ്റ്റം​ബ​ർ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ കൊ​ളോ​ണ്‍ വാ​നി​ൽ (Bestattungshaus Glahn,Frankfurter Strasse 226,51147 Koeln Wahn) സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ കൊ​റോ​ണ നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​യ്ക്കും ന​ട​ക്കു​ക.

ഏ​ലി​ക്കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ളോ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ