ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്സർലൻഡ് കൈമാറും
Sunday, September 12, 2021 10:41 PM IST
ബെ​​​ർ​​​നി: ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലു​​​ള്ള റിയ​​​ൽ എ​​​സ്റ്റേ​​​റ്റ് ആ​​​സ്തി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​മാ​​​സം ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റും.

ഇ​​​ന്ത്യ​​​യും സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്ന​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണു റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ആ​​​സ്തി​​​ക​​​ളാ​​​യ ഫ്ലാ​​​റ്റു​​​ക​​​ൾ, അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് സ്വി​​​സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2019 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ​​​യ​​​ട​​​ക്കം 75 രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. 2020 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ ഇ​​​ന്ത്യ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു. അ​​​ത്ത​​​വ​​​ണ 85 രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണു സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ​​​ത്.