യുക്മ "ഓണവസന്തം:2021' സെപ്റ്റംബർ 26 ന്
Saturday, September 11, 2021 4:06 PM IST
ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണ​വ​സ​ന്തം-2021' പരിപാടി സെ​പ്റ്റം​ബ​ര്‍ 26 നു (​ഞാ​യ​ർ) ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്നു.

മ​ല​യാ​ള സം​ഗീ​ത രം​ഗ​ത്തെ പു​ത്ത​ന്‍ ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ​യാ​യ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, സി​താ​ര കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ശ്രേ​യ​ക്കു​ട്ടി​യും യു​കെ​യി​ലെ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്‍​മാ​രോ​ടൊ​പ്പം അ​ണി​ചേ​രു​ന്നു.

യു​ക്മ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ ഇ​വ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍​മാ​ര്‍ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, യു​കെ​യി​ലെ പ്ര​മു​ഖ സോ​ളി​സി​റ്റ​ര്‍ സ്ഥാ​പ​ന​മാ​യ പോ​ള്‍ ജോ​ണ്‍ ആ​ൻ​ഡ് ക​മ്പ​നി, പ്ര​മു​ഖ ഇ​ന്‍​ഷ്വ​റ​ൻ​സ് മോ​ര്‍​ട്ട്ഗേ​ജ് സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ്, പ്ര​മു​ഖ റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ എ​ന്‍​വെ​ര്‍​ടി​സ് ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ലി​മി​റ്റ​ഡ് എ​ന്നി​വ​രാ​ണ്.

എ​ല്ലാ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​തി​നു​ശേ​ഷം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 26 ലേ​ക്ക് നീ​ട്ടി വ​ച്ച​തെ​ന്ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: കു​ര്യ​ന്‍ ജോ​ര്‍​ജ് 07877348602, മ​നോ​ജ് കു​മാ​ര്‍ പി​ള്ള 07960357679, അ​ല​ക്സ് വ​ര്‍​ഗീ​സ് 07985641921.