സ്പെയിനിൽ മിന്നൽപ്രളയം
Friday, September 3, 2021 12:11 AM IST
മാ​​​ഡ്രി​​​ഡ്: കൊ​​​ടു​​​ങ്കാ​​​റ്റും പേ​​​മാ​​​രി​​​യും സ്പെ​​​യി​​​നി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ത്തും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. വ്യാ​​​പ​​​ക​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

തീ​​​ര​​​ദേ​​​ശ പ​​​ട്ട​​​ണ​​​മാ​​​യ അ​​​ൽ​​​കാ​​​നാ​​​റി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ കാ​​​റ്റ​​​ലോ​​​ണി​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​മാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ം. അ​​​ൽ​​​ക്കാ​​​നാ​​​റി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ലൂ​​​ടെ കാ​​​റു​​​ക​​​ളും ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും ഒ​​​ഴു​​​കി​​​ന​​​ട​​​ന്നു. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ നി​​​ര​​​വ​​​ധി​​​പ്പേ​​​രെ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​യ്യാ​​​യി​​​രം ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.