ക​ലാ​കേ​ര​ള​ത്തി​ന്‍റെ മ​ല​യാ​ളം ക്ലാ​സ് പ്ര​വേ​ശ​നോ​ത്സ​വം
Thursday, September 2, 2021 1:23 AM IST
ന്യൂ​ഡ​ൽ​ഹി: ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​ലാ കേ​ര​ളം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​നെ​ത്തി​യ ന​വാ​ഗ​ത​ർ​ക്കാ​യി പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 29 ഞാ​റാ​ഴ്ച്ച രാ​വി​ലെ 10ന് ​ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

മ​ല​യാ​ളം മി​ഷ​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ പ​തി​മൂ​ന്നു വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മ​ല​യാ​ളം പ​ഠ​ന​ക്ലാ​സ് സ്തു​ത്യ​ർ​ഹ​മാ​യ രീ​തി​യി​ൽ ന​ട​ത്തി വ​രി​ക​യാ​ണ് ക​ലാ​കേ​ര​ളം.

പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ലാ​കേ​ര​ളം പ്ര​സി​ഡ​ന്‍റ് ബാ​ബു ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ ചെ​യ​ർ​മാ​നും പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. ഫാ. ​അ​ജി കെ ​ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ലാ​കേ​ര​ളം രാ​ഷാ​ധി​കാ​രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്രെ​സി​ഡ​ന്‍റു​മാ​യ കെ ​ര​ഘു​നാ​ഥ്, മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ല ഷാ​ജി, മ​ല​യാ​ളം മി​ഷ​ൻ കി​ഴ​ക്ക​ൻ ഡ​ൽ​ഹി മേ​ഖ​ല കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ​ൻ കു​ണ്ട​ത്തി​ൽ, ഡോ ​ജി​തേ​ഷ് ടി ​കെ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

മ​ല​യാ​ളം ക്ലാ​സ് അ​ധ്യാ​പ​ക​രാ​യ ശ്രീ​രേ​ഖ പ്രി​ൻ​സ് അ​മൃ​ത മാ​ധ​വ​ൻ, വി​ദ്യ സു​ധീ​ഷ്, ഡോ ​ഷെ​റി​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്ലേ​റ്റ്, ക​ല്ലു​പെ​ൻ​സി​ൽ, ബു​ക്ക്, പെ​ൻ​സി​ൽ, പേ​നാ, ഇ​റൈ​സ​ർ എ​ന്നി​വ​യോ​ടൊ​പ്പം ചോ​ക്ലേ​റ്റു​മ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി​യാ​ണ് പ​ഠ​ന​ത്തി​നെ​ത്തി​യ കു​ട്ടി​ക​ളെ സം​ഘാ​ട​ക​ർ വ​ര​വേ​റ്റ​ത്.

പ്ര​ദീ​പ് സ​ദാ​ന​ന്ദ​ൻ, എം.​എ​ൻ. ഗി​രീ​ഷ്, രാ​ജേ​ഷ്, ശ​ശി​കു​മാ​ർ, പ്രീ​താ ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ മ​ല​യാ​ളം ക്ലാ​സ് അ​ധ്യാ​പി​ക​യാ​യ അ​മൃ​താ മാ​ധ​വ​ൻ ര​ച​ന​യും ഈ​ണ​വും ന​ൽ​കി ആ​ല​പി​ച്ച ക​വി​ത ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ന​വ്യാ​നു​ഭൂ​തി​യാ​യി. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​വി​ത​ക​ൾ, ഓ​ണ​പ്പാ​ട്ടു​ക​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ പ്ര​വേ​ശ​നോ​ത്സ​വം സ​മാ​പി​ച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി