ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ - കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ "ചി​ങ്ങ നി​ലാ​വ്' ഞാ​യ​റാ​ഴ്ച
Sunday, August 29, 2021 12:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ - കാ​പാ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ’ചി​ങ്ങ നി​ലാ​വ്’ ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റും.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ഥ സി​നി​മാ താ​ര​വും താ​ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​നും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​നു​മാ​യ പ്ര​വീ​ണ്‍ പ​ര​മേ​ശ്വ​റും പി​ന്ന​ണി ഗാ​യ​ക​നും മ്യൂ​സി​ക് ഡ​യ​റ​ക്ട​റു​മാ​യ വി​ഷ്ണു സു​കു​മാ​ര​നും മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജി ​കു​റു​പ്പ് സ്വാ​ഗ​തം പ​റ​യും.

ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ജോ​യി​ന്‍റ് ട്ര​ഷ​റ​റും മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ പി.​എ​ൻ ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും. ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ കൃ​ത​ഞ്ജ​ത പ​റ​യും.

ച​ട​ങ്ങി​ൽ ഏ​രി​യ​യി​ൽ നി​ന്നും പ്ല​സ്ടു​വി​ന് മി​ക​വ് നേ​ടി​യ വി​ദ്യാ​ർ​ഥി​യെ വേ​ലു മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ന​ൾ​കു​ന്ന 5,001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഗൂ​ഗി​ൾ മീ​റ്റ് ലി​ങ്കി​നും 9911020444 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ ഷാ​ജി