ലീ​ബെ സം​ഗീ​ത ആ​ൽ​ബം റീ​ലീ​സ് ചെ​യ്തു
Sunday, August 29, 2021 10:53 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ യു​വ​മ​ല​യാ​ളി ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മീ​ഡി​യ​ബാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു ജ​ർ​മ​ൻ പ്ര​ണ​യ ക​ഥ​യു​ടെ ചു​രു​ള​ഴി​യു​ന്ന പ്ര​ണ​യ​ഗാ​ന​വു​മാ​യി പു​തു​മ​യു​ടെ സം​ഗീ​ത​ത്തി​ൽ ലീ​ബെ എ​ന്ന ആ​ൽ​ബം സൈ​ന മ്യൂ​സി​ക്കി​ന്‍റെ യു​ട്യൂ​ബ് പേ​ജി​ലൂ​ടെ ഓ​ഗ​സ്റ​റ് 28 ശ​നി​യാ​ഴ്ച ശ്രോ​താ​ക്ക​ളി​ലെ​ത്തി.

അ​ല​രേ എ​ന്ന ഗാ​നം പാ​ടി ഹി​റ്റാ​ക്കി​യ ശ്ര​ദ്ധേ​യ​നാ​യ യു​വ​ഗാ​യ​ക​ൻ ഐ​റാ​ൻ ആ​ണ് ഈ ​ആ​ൽ​ബ​ത്തി​ൽ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ റോ​ഷ​ൻ കോ​നി​യോ​ടൊ​പ്പം, സം​ഗീ​തം ന​ൽ​കി​യ ജെ​യി​സ​ൻ അ​ല​ക്സ് (മാ​ൻ​ഹൈം) ഗാ​ന​ര​ച​ന​യും നി​ർ​മ്മാ​ണ​വും നി​ർ​വ​ഹി​ച്ചു. സൂ​ര​ജ് സു​രേ​ന്ദ​റി​ന്േ‍​റ​താ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ. കാ​മ​റ വി​ഷ്ണു​വും (മാ​ൻ​ഹൈം) കൈ​കാ​ര്യം ചെ​യ്തു. നാ​യ​ക​നാ​യി ഹി​തേ​ഷും (ബെ​ർ​ലി​ൻ), ജ​ർ​മ​നി​യി​ൽ പ​ഠി​യ്ക്കു​ന്ന റ​ഷ്യ​ക്കാ​രി യു​വ​സു​ന്ദ​രി അ​ലീ​ന കോ​വ​ൽ​ചു​ക്ക് നാ​യി​ക​യാ​യും വേ​ഷ​മി​ട്ടു. ജ​ർ​മ​നി​യി​ലെ ഫു​ൾ​ഡാ, മാ​ൻ​ഹൈം, കോം​ബ്ള​ൻ​സ്, ഹൈ​ഡ​ൽ​ബ​ർ​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ടെ ദൃ​ശ്യ​ചാ​രു​ത​യാ​ണ് ആ​ൽ​ബ​ത്തി​ൽ പ്ര​തി​ബിം​ബി​ക്കു​ന്ന​ത്.

മ​ധു​രം തു​ള​ന്പു​ന്ന പ്ര​ണ​യ​ക​ഥ ആ​സ്വ​ദി​ക്കു​വാ​ൻ മീ​ഡി​യ​ബാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക. ഗാ​ന​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.



റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ