ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കി ഡി​എം​എ​യു​ടെ ആ​വ​ണി നി​ലാ​വ്
Monday, August 23, 2021 10:44 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കി​യും ആ​വ​ണി നി​ലാ​വി​ന്‍റെ ചാ​രു​ത​യും പ​ക​ർ​ന്ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം. ഡി​എം​എ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച ആ​വ​ണി നി​ലാ​വ് ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ര​ങ്ങേ​റി. യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ര​മി​ച്ച ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നി​ല്ല.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭാ എം.​പി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സ് ചെ​യ​ർ​മാ​ൻ & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ലും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, പൂ​ക്ക​ളം ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ട്ര​ഷ​റു​മാ​യ പി ​എ​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ടി​ന്‍റു​മോ​ൾ ജോ​സ​ഫ് ആ​യി​രു​ന്നു അ​വ​താ​രി​ക.

ഡി​എം​എ വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​രം ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, ഡോ ​ലി​ല്ലി ജോ​ർ​ജ്ജ്, ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​രം യു. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​ജി. രാ​മ​ണ​ദാ​സ് എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.

വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ അ​സി. ക​മാ​ൻ​ഡ​ൻ​റ് പി.​വി. ഗി​രി​വ​സ​ൻ, ഡ​ൽ​ഹി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​സി. ചാ​ക്കോ, ഒ​ളി​ന്പ്യ​ൻ അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വ​രെ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ജൂ​നാ വി​ൽ​സ​ണ്‍, ടി​ൻ​സി മോ​ൾ, ഒ.​എ​സ.് ധ​ന്യ, ബേ​സി​ൽ ജോ​സ​ഫ്, ഡ​ൽ​ഹി പോ​ലീ​സ് അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​ൻ. രാ​ജ​ൻ, വി.​ആ​ർ ഷി​ബു എ​ന്നി​വ​രേ​യും ര​ക്ത​ദാ​ദാ​ക്ക​ളാ​യ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള എ​ന്നീ കൂ​ട്ടാ​യ്മ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​ഠ​ന മി​ക​വി​നു​ള്ള ഡി​എം​എ - സ​ലി​ൽ ശി​വ​ദാ​സ് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യി​ലെ കെ​ൽ​വി​ൻ ടോം ​ജോ​സ​ഫ് (സ​യ​ൻ​സ്), വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഏ​രി​യ​യി​ലെ അ​ന​ന്യാ നാ​യ​ർ ഹ്യു​മാ​നി​റ്റി​ക്സ്), ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ​യി​ലെ അ​ഞ്ജ​ലി ജ​യ​ൻ (കോ​മേ​ഴ്സ്) എ​ന്നി​വ​ർ​ക്കും സ​മ്മാ​നി​ച്ചു.

ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രം​ഗ​പൂ​ജ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ജി​കു​മാ​ർ മേ​ട​യി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ കെ ​പു​രം, ദി​ൽ​ഷാ​ദ് കോ​ള​നി, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, ജ​ന​ക് പു​രി, വി​കാ​സ്പു​രി-​ഹ​സ്ത​സാ​ൽ, വി​ന​യ് ന​ഗ​ർ-​കി​ദ്വാ​യ് ന​ഗ​ർ തു​ട​ങ്ങി​യ ഏ​രി​യ​ക​ളി​ലെ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യ ശ്രാ​വ്യ ക​ലാ​വി​രു​ന്ന് ആ​വ​ണി നി​ലാ​വി​നു ചാ​രു​ത പ​ക​ർ​ന്നു.

പ​രി​പാ​ടി​ക​ൾ യൂ ​ട്യൂ​ബ് https://youtu.be/2O99E-fiMfI എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി