ആ​ഫ്രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലയാളികളായ യു​വ​ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Sunday, August 15, 2021 8:47 PM IST
ചേ​ർ​പ്പ്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബോ​ട്സ്‌​വാ​ന​യി​ലെ ഗ്വാ​ബോ​ണി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൃശൂർ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. വ​ല്ല​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു സ​മീ​പം മേ​ല​യി​ൽ വീ​ട്ടി​ൽ സു​ശീ​ല ടീ​ച്ച​റു​ടെ​യും പ​രേ​ത​നാ​യ സു​കു​മാ​ര​ൻ മേ​നോ​ന്‍റെ​യും മ​ക​ൻ ദീ​പ​ക്(29), ഭാ​ര്യ ഡോ. ​ഗാ​യ​ത്രി ( 25)എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഞായറാഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​രു​ടെ കാ​ർ സി​ഗ്ന​ലി​ൽ നി​ൽ​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബോ​ട്സ്‌​വാ​ന​യി​ലെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ദീ​പ​ക് ചാ​ർ​ട്ട​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.