പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് ബ്രി​ട്ട​നി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കി
Wednesday, August 4, 2021 11:24 PM IST
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലോ യു​എ​സി​ലോ പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ആ​ളു​ക​ൾ ഒ​രു ആ​ന്പ​ർ ലി​സ്റ്റ് രാ​ജ്യ​ത്ത് നി​ന്ന് ഇം​ഗ്ല​ണ്ട്, സ്കോ​ട്ട്ല​ൻ​ഡ്, വെ​യി​ൽ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രു​ന്പോ​ൾ ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​യ​മം ഓ​ഗ​സ്റ്റ് 2 തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ത്യ ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. നി​ല​വി​ൽ, യു​കെ​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ ഫ്രാ​ൻ​സ് ഒ​ഴി​കെ​യു​ള്ള ആ​ന്പ​ർ ലി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്പോ​ൾ ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ.

അ​തേ​സ​മ​യം യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ യു​എ​സോ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ആ​ളു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണെ​ന്ന് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഗ്രാ​ന്‍റ് ഷാ​പ്സ് പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ എ​ത്തി​യ​തി​നു​ശേ​ഷം ര​ണ്ടാം ദി​വ​സം ലാ​റ്റ​റ​ൽ ഫ്ളോ ​അ​ല്ലെ​ങ്കി​ൽ പി​സി​ആ​ർ ടെ​സ്റ്റും ന​ട​ത്തേ​ണ്ട​തു​ണ്ട്. 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും, യാ​ത്രാ നി​യ​മ​ങ്ങ​ളു​ടെ പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ന്ധ​അ​ടു​ത്ത ആ​ഴ്ച അ​വ​സാ​നം​ന്ധ ഇ​ക്കാ​ര്യം വീ​ണ്ടും അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്ന് ഷാ​പ്സ് പ​റ​ഞ്ഞു. കോ​മ​ണ്‍​വെ​ൽ​ത്ത്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 100 ദ​ശ​ല​ക്ഷം വാ​ക്സി​നു​ക​ൾ യു​കെ പു​റ​ത്തി​റ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി അ​ല്ലെ​ങ്കി​ൽ യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ അ​വ​ർ എ​ടു​ക്കേ​ണ്ട​തു​ണ്ട്. പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര ക്രൂ​യി​സു​ക​ൾ​ക്ക് ഒ​രി​ക്ക​ൽ കൂ​ടി ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നാ​വു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ