അ​ൽ ദ​ഫ്റ മാ​ളി​ൽ ഇ​ൻ​ഡോ​ർ വി​നോ​ദ കേ​ന്ദ്രം ഓ​റ​ഞ്ച് ഹ​ബ് തു​റ​ന്നു
Sunday, August 1, 2021 9:17 PM IST
അ​ബു​ദാ​ബി: ബ​ദാ​സാ​യി​ദി​ലെ അ​ൽ ദ​ഫ്റ മാ​ളി​ൽ കു​ടും​ബ​മാ​യി ഉ​ല്ല​സി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഇ​ൻ​ഡോ​ർ വി​നോ​ദ കേ​ന്ദ്രം ഓ​റ​ഞ്ച് ഹ​ബ് തു​റ​ന്നു.

9700 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​മു​ള്ള കേ​ന്ദ്രം മാ​ളി​ന്‍റെ ഗ്രൗ​ണ്ട് ലെ​വ​ലി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ൽ വ​ഹ്ദ മാ​ൾ, മാ​ൾ ഓ​ഫ് ഉ​മ്മു​ൽ​ഖു​വൈ​ൻ എ​ന്നി​വ​യ്ക്ക് ശേ​ഷം യു.​എ.​ഇ​യി​ൽ തു​റ​ക്കു​ന്ന ഓ​റ​ഞ്ച് ഹ​ബി​ന്‍റെ മൂ​ന്നാ​മ​ത് കേ​ന്ദ്ര​മാ​ണി​ത്. മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ​മേ​രി (ഗ​താ​ഗ​ത വ​കു​പ്പ്), സൈ​ഫ് അ​ൽ മ​സ്റോ​യി (അ​ൽ​ദ​ഫ്റ മു​നി​സി​പ്പാ​ലി​റ്റി), ഹ​മ​ദ് ഒ​ബൈ​ദ് ഹ​മ​ദ് അ​ൽ മു​താ​വാ അ​ൽ ദാ​ഹി​രി (സ്പോ​ണ്‍​സ​ർ), ഐ​ഡി​യ​ക്രേ​റ്റ് എ​ഡ്യു​ടൈ​ൻ​മെ​ന്‍റ് ക​ന്പ​നി സി​ഇ​ഒ ഷി​ഫ യൂ​സ​ഫ​ലി, ഓ​റ​ഞ്ച് ഹ​ബ് സം​ഘം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​മാ​യി ആ​ഘോ​ഷി​ക്കാ​വു​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് ഐ​ഡി​യ​ക്രേ​റ്റ് എ​ഡ്യു​ടൈ​ൻ​മെ​ന്‍റ് ക​ന്പ​നി​യു​ടെ ഭാ​ഗ​മാ​യ ഓ​റ​ഞ്ച് ഹ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ല​ത​രം ഗെ​യി​മു​ക​ൾ​ക്കും റൈ​ഡു​ക​ൾ​ക്കും പു​റ​മെ ഭ​ക്ഷ​ണ​ശാ​ല​ക​ളും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. 49 വ്യ​ത്യ​സ്ത വി​നോ​ദോ​പാ​ധി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ബ​ന്പ​ർ കാ​ർ, മി​നി ജെ​റ്റ്, വി.​ആ​ർ സി​മു​ലേ​റ്റ​ർ, ഷൂ​ട്ടി​ങ്, ഫൂ​സ്ബോ​ൾ, പി​ൻ​ബോ​ൾ, ബി​ല്യാ​ർ​ഡ്സ്, ഹോ​ക്കി തു​ട​ങ്ങി​യ ക​ളി​ക​ൾ​ക്കെ​ല്ലാം ഓ​റ​ഞ്ച് ഹ​ബ് വേ​ദി​യാ​ണ്.

കു​രു​ന്നു​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള അ​തി​ഥി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വം പ​ക​രാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഓ​റ​ഞ്ച് ഹ​ബി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ബ്രാ​ൻ​ഡ് മാ​നേ​ജ​ർ ലൂ​യി ലോ​ഗ്ര​മോ​ണ്ടെ പ​റ​ഞ്ഞു. മ​ഹാ​മാ​രി​ക്കു​ശേ​ഷം അ​ബു​ദാ​ബി​യി​ൽ ആ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​നം കു​റി​ക്കു​ന്ന ഓ​റ​ഞ്ച് ഹ​ബി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് ഐ​ഡി​യ​ക്രേ​റ്റ് എ​ഡ്യു​ടൈ​ൻ​മെ​ന്‍റ് ക​ന്പ​നി സി​ഇ​ഒ ഷി​ഫ യൂ​സ​ഫ​ലി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള