വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദി​നം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ കൊ​ണ്ടാ​ടി സി. ​സെ​ലി​ൻ
Thursday, July 29, 2021 10:37 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​യി​ലെ നോ​യി​ഡ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സൈ​ക്കി​ൾ റി​ക്ഷാ ച​വി​ട്ടി ജീ​വി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി. ​സെ​ലി​ൻ ഇ​ന്ന് വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ന്നാ​ൾ ദി​വ​സം നോ​യി​ഡ​യി​ലെ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മ​ഠ​ത്തി​ൽ (FCC Congregation) വ​ച്ച് 200 ഓ​ളം റി​ക്ഷാ​ക്കാ​ർ​ക്ക് ഡ്രൈ ​റേ​ഷ​ൻ, ബെ​ഡ് ഷീ​റ്റ്, ല​ഞ്ച് പാ​യ്ക്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ17 വ​ർ​ഷ​മാ​യി സി. ​സെ​ലി​ൻ സൈ​ക്കി​ൾ റി​ക്ഷാ ച​വി​ട്ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന നോ​യി​ഡ വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു റി​ക്ഷാ​ക്കാ​ര​നെ 10 രൂ​പ കൂ​ടു​ത​ൽ ചോ​ദി​ച്ചു എ​ന്ന് പ​റ​ഞ്ഞു കൂ​റെ ആ​ളു​ക​ൾ കൂ​ടി മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് ആ ​റി​ക്ഷാ​ക്കാ​ര​നോ​ട് മ​ന​സ​ലി​ഞ്ഞ് അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ക​യും അ​വ​രു​ടെ നി​ത്യ​ജീ​വി​ത ദു​രി​ത​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ് അ​തി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ണ്ടാ​യി നോ​യി​ഡ​യി​ലെ റി​ക്ഷാ ച​വി​ട്ടി ജീ​വി​ക്കു​ന്ന​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ത്ത​ന​മാരംഭി​ക്കു​ക​മാ​യി​രു​ന്നു സി​സ്റ്റ​ർ. ഇ​ന്ന് വ​രെ സി​സ്റ്റ​ർ 530 ല​ധി​കം സൈ​ക്കി​ൾ റി​ക്ഷാ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത് ക​ഴി​ഞ്ഞു. സി​സ്റ്റ​റി​ന്‍റെ ഈ ​ക​രു​ണ്യ പ്ര​വ​ർ​ത്തനം കേ​ട്ട​റി​ഞ്ഞ് സം​ഭാ​വ​ന​യാ​യി കി​ട്ടു​ന്ന തു​ക കൊ​ണ്ടാ​ണ് ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​സ്റ്റ​ർ സാ​ധ്യ​മാ​ക്കു​ന്ന​ത്.

ലോ​ക​മാ​ക​മാ​നം കോ​വി​ഡ് മ​ഹാ​മാ​രി ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​പ്പോ​ൾ നോ​യി​ഡ​യി​ലെ റി​ക്ഷാ​ക്കാ​ർ​ക്കും കൂ​ലി​വേ​ല ചെ​യ്ത് ജീ​വി​ക്കു​ന്ന ചേ​രി​പ്ര​ദേ​ശ​ത്തെ​യും ജു​ഗ്ഗി​ക​ളി​ലെ​യും നി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം സി. ​സെ​ലി​നാ​യി​രു​ന്നു. ഒ​ന്നാം കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്രം സി. ​സെ​ലി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ 30000ൽ ​അ​ധി​കം റേ​ഷ​ൻ കി​റ്റു​ക​ൾ പ​ല മാ​സ​ങ്ങ​ളി​ലാ​യി നോ​യി​ഡ​യി​ലെ റി​ക്ഷ​ക്കാ​ർ​ക്കും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​വി​ധ ജു​ഗ്ഗി​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു. 76-റാം ​വ​യ​സി​ലും ഓ​ടി ന​ട​ന്ന് മ​റ്റു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി. ​സെ​ലി​നെ നോ​യി​ഡ അ​തോ​റി​റ്റി​യും പു​ക​ഴ്ത്തി​യി​രു​ന്നു.

കൂ​ടാ​തെ എ​ല്ലാ​വ​ർ​ഷ​വും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​ര​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ റി​ക്ഷാ​ക്കാ​ർ​ക്കും ക​ന്പി​ളി, ബ​ഡ് ഷീ​റ്റ്, റേ​ഷ​ൻ കി​റ്റ്, മു​ത​ലാ​യ​വ​യും വി​ത​ര​ണം ചെ​യ്തു വ​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും 200 റേ​ഷ​ൻ കി​റ്റും ബെ​ഡ് ഷീ​റ്റും, ല​ഞ്ചും വി​ത​ര​ണം ചെ​യ്തു. ഫാ. ​ജോ​ണ്‍ പു​തു​വാ (മു​ൻ പ്രി​സ​ണ്‍ മി​നി​സ്ട്രീ ഡ​യ​റ​ക്ട​ർ), ഫാ. ​ജി​ന്േ‍​റാ ടോം (​വി​കാ​രി സെ​ന്‍റ് അ​ൽ​ഫോ​സാ ച​ർ​ച്ച്, നോ​യി​ഡ), ടി.​ഒ. തോ​മ​സ്, സ​ണ്ണി ജോ​സ്, ടോ​മീ വ​ർ​ഗി​സ് എ​ന്നി​വ​രാ​ണ് ഈ ​സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി സി​സ്റ്റ​റി​നെ സ​ഹാ​യി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്