കാർട്ടൂണിസ്റ്റ് കുർട്ട് വെസ്റ്റെർഗാർഡ് അന്തരിച്ചു
Tuesday, July 20, 2021 12:12 AM IST
കോ​​​​​​പ്പ​​​​​​ൻ​​​​​​ഹേ​​​​​​ഗ​​​​​​ൻ: പ്ര​​​ശ​​​സ്ത ഡാ​​​​​​നി​​​​​​ഷ് കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണി​​​​​​സ്റ്റ് കു​​​ർ​​​​​​ട്ട് വെ​​​​​​സ്റ്റെ​​​​​​ർ​​​​​​ഗാ​​​​​​ർ​​​​​​ഡ് (86) അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​നാ​​​​​​യി ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

1980 മു​​​​​​ത​​​​​​ൽ യാ​​​​​​ഥാ​​​​​​സ്ഥി​​​​​​തി​​​​​​ക ഡാ​​​​​​നി​​​​​​ഷ് പ​​​​​​ത്ര​​​​​​മാ​​​​​​യ ജ​​​​​​യ്‌​​​​​ല്ലാ​​​​​​ൻ​​​​​​സ് പോ​​​​​​സ്റ്റ​​​​​​ണി​​​​​​ൽ കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണി​​​​​​സ്റ്റാ​​​​​​യി​​​​​​രു​​​​​​ന്നു കു​​​ർ​​​​​​ട്ട് . 2005ൽ ​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ന​​​​​​ബി​​​​​​യു​​​​​​ടെ കാ​​​​​​ർ​​​​​​ട്ടൂ​​​​​​ണ്‍ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​ം വി ​​​വാ​​​ദ​​​നാ​​​യ​​​ക​​​നാ​​​യ​​​ത്.

ഇ​​​​​​സ്‌​​​ലാം മ​​​​​​ത​​​​​​ത്തെ ആ​​​​​​സ്പ​​​​​​ദ​​​​​​മാ​​​​​​ക്കി ഇ​​​​​​ദ്ദേ​​​​​​ഹം വ​​​​​​ര​​​​​​ച്ച 12 ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ പ​​​​​​ത്രം പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. കാ​​​ർ​​​ട്ടൂ​​​ണി​​​നെ​​​തി​​​രേ മു​​​​​​സ്‌​​​​​ലിം സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും തീ​​​​​​വ്ര​​​​​​വാ​​​​​​ദ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി. വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഡാ​​​​​​നി​​​​​​ഷ് എം​​​​​​ബ​​​​​​സി​​​​​​ക​​​​​​ൾ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. നി​​​​​​ര​​​​​​വ​​​​​​ധി പേ​​​​​​ർ ക​​​​​​ലാ​​​​​​പ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. കുർ​​​ട്ട് വെ​​​​​​സ്റ്റെ​​​​​​ർ​​​​​​ഗാ​​​​​​ർ​​​​​​ഡി​​​​​​നു നേ​​​​​​രെ വ​​​​​​ധ​​​​​​ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​യി. കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളും അ​​​​​​ര​​​​​​ങ്ങേ​​​​​​റി. ഇ​​​​​​തേ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ക​​​​​​ന​​​​​​ത്ത സു​​​​​​ര​​​​​​ക്ഷ​​​​​​യി​​​​​​ൽ ആ​​​​​​ർ​​​​​​ഹ​​​​​​സ് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഏ​​​​​​റെ​​​​​​ക്കാ​​​​​​ലം അ​​​​​​ദ്ദേ​​​​​​ഹം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ത്.