ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ക​രി​ദി​നം ആ​ച​രി​ച്ചു
Monday, July 19, 2021 1:45 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ഡ​ൽ​ഹി സി​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (ഡി​എ​സ്വൈ​എം) ജൂ​ലൈ 16 ന്ധ​ക​റു​ത്ത ദി​ന​മാ​യി​ന്ധ ആ​ച​രി​ക്കു​ക​യും പ്രാ​ർ​ഥ​ന​യ്ക്കും ഉ​പ​വാ​സ​ത്തി​നു​മു​ള്ള ദി​വ​സ​മാ​യി മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും അ​വ​രു​ടെ ഇ​ട​വ​ക​ക​ൾ​ക്കു​ള്ളി​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ ക​രു​ണ കൊ​ന്ത ന​ട​ത്തി. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ല​ഡോ സ​രാ​യ് ഇ​ട​വ​ക​യോ​ടു​ള്ള അ​നീ​തി​ക്കെ​തി​രെ ന​മ്മു​ടെ ഐ​ക്യ​ദാ​ർ​ദ്യം പ്ര​ക​ടി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ക​രി​ദി​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഭൂ​മി​യു​ടെ ആ​ധി​കാ​രി​ക​ത​യും ഉ​ട​മ​സ്ഥാ​വ​കാ​ശ​വും പു​ന​ർ​നി​ർ​മി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ത​യി​ലെ യു​വാ​ക്ക​ൾ യോ​ഗം ചേ​ർ​ന്നു. ഫാ. ​ജി​തി​ൻ വ​ട​ക്കേ​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഡി​എ​സ്വൈ​എം യോ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​റി റോ​സ് റോ​യ്, പ്ര​സി​ഡ​ന്‍റ് ഡി​എ​സ്വൈ​എം, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, രൂ​പ​ത ടീം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ടു​ത്ത ദി​വ​സം പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രൂ​പ​ത​യി​ലെ എ​ല്ലാ യു​വാ​ക്ക​ളും സൂ​മി​ൽ ഒ​ത്തു​കൂ​ടി രൂ​പ​ത ടീം ​ക​രു​ണ കൊ​ന്ത ന​യി​ച്ചു. വൈ​കു​ന്നേ​രം എ​ല്ലാ ഇ​ട​വ​ക​ക​ളും ത​ങ്ങ​ളു​ടെ ഇ​ട​വ​ക​ക​ൾ​ക്കു​ള്ളി​ൽ ഡി​എ​സ്വൈ​എ​മ്മി​ലെ ഇ​ട​വ​ക യു​വാ​ക്ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്