അവധിക്കാല ഓൺലൈൻ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളിൽ
Friday, July 16, 2021 8:09 PM IST
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒരുക്കുന്ന അവധിക്കാല ഓൺലൈൻ ധ്യാനം ജൂലൈ 26,27, 28, 29 (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം) തീയതികളിൽ നടക്കും.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം , ടീൻസ് ഫോർ കിംഗ്ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ 9 വയസുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികൾക്കും . വൈകിട്ട് 4 മുതൽ രാത്രി 7 വരെ 13 വയസുമുതലുള്ള ടീനേജുകാർക്കുമാണ് ധ്യാനം.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്‍റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിച്ചു.

വിവരങ്ങൾക്ക്: തോമസ് 07877508926.

റിപ്പോർട്ട്: ബാബു ജോസഫ്