വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 17 ശ​നി​യാ​ഴ്ച
Tuesday, July 13, 2021 11:32 PM IST
വാ​ൽ​സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ വാ​ൽ​സിം​ഗ്ഹാ​മി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മ​രി​യ​ൻ തീ​ർ​ഥാ​ട​നം ജൂ​ലൈ 17 ശ​നി​യാ​ഴ്ച ന​ട​ക്കും.

ഹെ​വ​ർ​ഹി​ൽ സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് വാ​ൽ​സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വ​ണ്മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് പ​രി​മി​ത​മാ​യ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​വും തീ​ർ​ഥാ​ട​നം ന​ട​ത്തു​ക. പ​ര​മാ​വ​ധി 300 പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കൂ.