ഇന്ത്യൻ വിദ്യാർഥികളുടെ യാത്രയ്ക്കു കാലതാമസം വരും
Friday, July 2, 2021 9:26 PM IST
ബ​ർ​ലി​ൻ: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സു​ക​ളും സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് യൂ​റോ​പ്പി​ലേ​ക്കു വ​രാ​മെ​ങ്കി​ലും ചെ​റി​യ കാ​ലംകൂ​ടി ചി​ല വീ​സാ കാ​റ്റ​ഗ​റി​ക്കാ​ർക്കു കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ജ​ർ​മ​നി​യി​ൽ ത​ത്കാ​ലം പ്ര​വേ​ശ​ന​മി​ല്ല. എന്നാൽ, ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ വ​രാ​ൻ അ​നു​വ​ദി​ക്കും. അ​വ​ർ നാ​ട്ടി​ൽ പോ​യാ​ലും ജ​ർ​മ​നി​യി​ലേ​ക്ക് മ​ട​ങ്ങാം. എ​ന്നാ​ൽ ഫ​സ്റ്റ് ടൈം ​ട്രാ​വ​ല​റാ​യ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ലൈ 28 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.​ ജോ​ലി വീ​സാ ല​ഭി​ച്ച​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഫാ​മി​ലി റീ​യൂ​ണി​യ​ൻ വീ​സ​ക്കാ​രെ​യും മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ പെട്ട​വ​രെ​യും മാ​ത്ര​മേ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ളൂ.

പ്രോ​സ​സിം​ഗി​നാ​യി കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജ​ർ​മ​ൻ സ​ർ​ക്കാ​ർ ഒ​രു വീ​സ സെ​ക‌്ഷ​ൻ കൂ​ടി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം വീ​സ പ്രൊ​സ​സിം​ഗ് പൂ​ർ​ത്തി​യാ​ക്കി വ​രാ​നാ​വും. ഇ​പ്പോ​ൾ വീ​സ​യ്ക്കാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​ന്പോ​ഴേ​ക്കും ല​ഭി​ക്കു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​ത് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഗ്രീ​ൻ പാ​സ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി.

ജ​ർ​മ​നി, ഓ​സ്ട്രി​യ, എ​സ്തോ​ണി​യ, ഗ്രീ​സ്, ഐ​സ്‌​ലാ​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, സ്ളൊ​വേ​നി​യ, സ്പെ​യി​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ​രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഷീ​ൽ​ഡി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. എ​ന്നാ​ൽ യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി (ഇ​എം​എ) വാ​ക്സി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി പ​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി ഒ​രു മാ​സ​മെ​ങ്കി​ലും എ​ടു​ക്കും. അ​തി​നു​ശേ​ഷ​മേ ഇ​എം​എ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കൂ.

അ​സ്ട്രാ സെ​ന​ക്ക, ഫൈ​സ​ർ ബ​യോ​ണ്‍ടെ​ക്, മൊ​ഡേ​ണ, ജോ​ണ്‍സ​ണ്‍ ആ​ന്‍ഡ് ജോ​ണ്‍സ​ണ്‍ എ​ന്നീ നാ​ലു വാ​ക്സി​നു​ക​ളാ​ണ് ഇ​എം​എ നി​ല​വി​ൽ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഥ​വാ ഗ്രീ​ൻ​പാ​സ് ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഇ​യു​വി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി കോ​വി​ഷീ​ൽ​ഡ് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ക്കാ​ർ​ക്ക് യാ​ത്രാ​വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ർ​മ​നി കോ​വി​ഷീ​ൽ​ഡ്, അ​താ​യ​ത് അ​സ്ട്രാ​സെ​നെ​ക്ക അം​ഗീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഇ​ന്ത്യ​ൻ നി​ർ​മി​ത വാ​ക്സി​ൻ കോ​വാ​ക്സി​ൻ ഇ​എം​എ ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ