യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ത്മാ​യ നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ജൂലൈ മൂന്നിന്
Friday, July 2, 2021 4:17 PM IST
റോം: ​മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന​ത്തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്നു. ജൂ​ലൈ മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് (അ​യ​ർ​ല​ൻ​ഡ്-​ജി​എം​ടി) ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ​സ​ഭാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ​ത​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ട​വ​ക​ളി​ലെ മ​താ​ധ്യാ​പ​ക​ർ, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യൂ​റോ​പ്പി​ലെ അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് അ​റി​യി​ച്ചു.

ഭാ​ര​ത​ക്രൈ​സ്ത​വ​രു​ടെ പി​താ​വാ​യ മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​ചൈ​ത​ന്യ​വും പ്രേ​ഷി​ത​തീ​ക്ഷ​ണ​ത​യും ഏ​റ്റു​വാ​ങ്ങാ​ൻ ദു​ക്റാ​ന​ത്തി​രു​നാ​ളി​ൽ ന​ട​ത്തു​ന്ന ഈ ​സ​മ്മേ​ള​നം ഉ​ത​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.