അ​നു​ഗ്ര​ഹ​നി​റ​വി​ൽ ബ്രി​സ്ബേ​ൻ യാ​ക്കോ​ബാ​യ ഇ​ട​വ​ക
Tuesday, June 22, 2021 10:31 PM IST
ബ്രി​സ്ബേ​ൻ: സ്വ​ന്ത​മാ​യി ദൈ​വാ​ല​യം എ​ന്ന യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ​മ​ക്ക​ളു​ടെ ആ​ഗ്ര​ഹ​പൂ​ർ​ത്തീ​ക​ര​ണ​മാ​യി ബ്രി​സ്ബേ​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്​സ് പ​ള്ളി​യു​ടെ വി​ശു​ദ്ധ മൂ​റോ​ൻ അ​ഭി​ഷേ​ക കൂ​ദാ​ശ അ​നു​ഗ്ര​ഹ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ​യു​ടെ ഓ​സ്ട്രേ​ലി​യ ന്യൂ​സീ​ലാ​ൻ​ഡ് അ​തി​ഭ​ദ്രാ​സ​ങ്ങ​ളു​ടെ മോ​ർ മി​ലി​ത്തി​യോ​സ് മ​ൽ​ക്കി മെ​ത്രാ​പ്പോ​ലീ​ത്ത ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു .

കൂ​ദാ​ശ​യു​ടെ ഒ​ന്നാം ദി​വ​സ​മാ​യ ജൂ​ണ്‍ 18നു ​വൈ​കി​ട്ട് നാ​ലി​ന് പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ വി​ശ്വാ​സി​ക​ൾ ഭ​ക്ത്യാ​ദ​ര പൂ​ർ​വം സ്വീ​ക​രി​ച്ച് പു​തി​യ ദൈ​വാ​ല​യ​ത്തി​ലേ​ക്കു ആ​ന​യി​ച്ചു . പാ​ത്രി​യ​ർ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം അ​ഭി​വ​ന്ദ്യ പി​താ​വ് ദൈ​വാ​ല​യം തു​റ​ക്കു​ക​യും നി​ല​വി​ള​ക്കി​ൽ ദീ​പം കൊ​ളു​ത്തി ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു . തു​ട​ർ​ന്ന് ന​ട​ന്ന അ​നു​ഗ്ര​ഹ​ക​ര​മാ​യ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​ക്ക് പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ​യും സ​ഹോ​ദ​രി സ​ഭ​ക​ളി​ലെ​യും വൈ​ദീ​ക ശ്രേ​ഷ്ഠ​ർ സ​ഹ​കാ​ർ​മി​ക​രാ​യി . പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​യ ശു​ശ്രൂ​ഷ​ക​ളി​ൽ നാ​നാ​ജാ​തി​മ​ത​സ്ഥ​രാ​യ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത് .

മൂ​റോ​ൻ കൂ​ദാ​ശ​ക്ക് ശേ​ഷം യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച റാ​ഫി​ൾ ഡ്രോ​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്ത​പ്പെ​ട്ടു . തു​ട​ർ​ന്ന് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു വാ​ദ്യ​ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ളം ബ്രി​സ്ബേ​നി​ലെ മ​ല​യാ​ളി ക​ലാ​കാ​ര·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ആ​വേ​ശം പ​ക​ർ​ന്നു . പ്ര​ശ​സ്ത ബോ​ളി​വു​ഡ് തെ​ന്നി​ന്ത്യ​ൻ ഗാ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ വാ​രി വി​ത​റി​യ ലേ​സ​ർ ഷോ ​ന​യ​നാ​ന​ന്ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

കൂ​ദാ​ശ​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ജൂ​ണ്‍ 19 നു ​അ​ഭി​വ​ന്ദ്യ മോ​ർ മി​ലി​ത്തി​യോ​സ് മ​ൽ​ക്കി മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യ റാ​സ​യും, തു​ട​ർ​ന്ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്ത​പ്പെ​ട്ടു.

വി​കാ​രി ഫാ. ​ലി​ലു വ​ർ​ഗീ​സ് പു​ലി​ക്കു​ന്നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മോ​ർ മി​ലി​ത്തി​യോ​സ് മ​ൽ​ക്കി മെ​ത്രാ​പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വാ​ല​യം സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള ഗോ​വ​ണി​യാ​ണെ​ന്നും ആ​ത്മീ​ക പു​തു​ക്ക​ത്തി​നു​ള്ള ഇ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു . ബി​ൽ​ഡിം​ഗ് കോ​ഓ​ഡി​നേ​റ്റ​ർ ബി​ജു വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ , ഫെ​ഡ​റ​ൽ ഗ​വ​ണ്മെ​ന്‍റ് എം​പി​മാ​ർ, സ്റ്റേ​റ്റ് ഗ​വ​ണ്മെ​ന്‍റ് എം​പി​മാ​ർ , വി​വി​ധ സി​റ്റി കൗ​ണ്‍​സി​ല​ർ​മാ​ർ , സ​ഹോ​ദ​രി സ​ഭ​ക​ളി​ലെ വൈ​ദീ​ക​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു .

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ എം​പി​യു​ടെ ആ​ശം​സാ സ​ന്ദേ​ശം യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി മെ​ന്പ​ർ റോ​ബി​ൻ ജോ​ണ്‍ മു​രീ​ക്ക​ൽ വാ​യി​ച്ചു . ദൈ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് ഭാ​ഗ​വാ​ക്കു​ക​ളാ​യ ഇ​ട​വ​ക​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ക്വി​ൻ​സ്ലാ​ൻ​ഡ് പ്രീ​മി​യ​ർ അ​ന​സ്റ്റീ​ഷ്യ പാ​ലു​ഷേ​യും ആ​ശം​സാ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു .

ട്ര​സ്റ്റി ജോ​ബി​ൻ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ഇ​ട​വ​ക​യ്ക്ക് പ​രി​ശു​ദ്ധ അ​ന്ത്യോ​ഖ്യ സിം​ഹാ​സ​ന​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും വി​ധേ​യ​ത്വ​വും അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി .
സെ​ക്ര​ട്ട​റി ഷി​ബു എ​ൽ​ദോ തേ​ല​ക്കാ​ട്ട് , ഇ​ട​വ​ക​യു​ടെ ആ​ദ്യ സെ​ക്ര​ട്ട​റി ജോ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . നി​ർ​മാ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച കോ​പ്ലാ​ന്‍റ് ബി​ൽ​ഡേ​ർ​സി​ന് ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി . ദൈ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് ക​ഠി​നാ​ധ്വാ​നം ചെ​യ്ത എ​ല്ലാ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ആ​ദ​രി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു .

ക്വി​ൻ​സ്ല​ൻ​ഡ് സം​സ്ഥാ​ന​ത്തി​ലെ സു​റി​യാ​നി സ​ഭ​യു​ടെ ആ​ദ്യ ഇ​ട​വ​ക​യാ​യ ദൈ​വാ​ല​യം 1.05 ഏ​ക്ക​ർ സ്ഥ​ല​ത്തു പാ​ഴ്സ​നേ​ജ് , മീ​റ്റിം​ഗ് റൂം​സ് , പേ​ര​ന്‍റ​സ് റൂം , ​കാ​ർ പാ​ർ​ക്കിം​ഗ് തു​ട​ങ്ങി എ​ല്ലാ​വി​ധ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് . ബ്രി​സ്ബേ​ൻ ന​ഗ​ര​ത്തി​ൽ നി​ന്നും വെ​റും 25 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ ഹി​ൽ​ക്രെ​സ്റ്റി​ൽ ആ​ണ് ദൈ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത് .

പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ച​ട​ങ്ങു​ക​ൾ​ക്ക് വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷി​ബു പോ​ൾ , എ​ൽ​ദോ​സ് പോ​ൾ, ബി​ജു ജോ​സ​ഫ്, ഷാ​ജി മാ​ത്യു, ബേ​സി​ൽ ജോ​സ​ഫ് , ജോ​ണ്‍​സ​ൻ വ​ർ​ഗീ​സ് , റോ​യ് മാ​ത്യു , ബെ​നു ജോ​ർ​ജ് , സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ