ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ ഒ​രു ബി​ല്യ​ൻ കോ​വി​ഡ് വാ​ക്സി​ൻ ഡോ​സു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് ജി7 ​ഉ​ച്ച​കോ​ടി
Tuesday, June 15, 2021 12:09 AM IST
ല​ണ്ട​ൻ: വ​രു​മാ​നം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​രു ബി​ല്യ​ൻ കോ​വി​ഡ് വാ​ക്സി​ൻ ഡോ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി7 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പ​നം. ലോ​ക​ത്തി​നെ​യാ​കെ വാ​ക്സി​നേ​റ്റ് ചെ​യ്യു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടാ​ണി​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍.

ദേ​ശീ​യ​വാ​ദ​ത്തി​ൽ അ​ധി​ഷ്ടി​ത​മാ​യ സ​മീ​പ​ന​ങ്ങ​ൾ നി​രാ​ക​രി​ക്കു​മെ​ന്നും ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ജോ​ണ്‍​സ​ണ്‍ വ്യ​ക്ത​മാ​ക്കി. ജി7 ​മു​റു​കെ​പ്പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി7 ​രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്നും ബോ​റി​സ്. 2050 ആ​കു​ന്ന​തോ​ടെ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ പു​റ​ന്ത​ള്ള​ൽ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ