ഓ​സ്ട്രേ​ലി​യ​ൻ അണ്ടർ 19 വോ​ളി​ബോ​ളി​ൽ ടീ​മി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യം
Thursday, June 10, 2021 10:20 PM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി അ​ണ്ട​ർ 19 സ്റ്റേ​റ്റ് വോ​ളി​ബോ​ൾ ടീ​മി​ൽ സെ​ല​ക്ഷ​ൻ നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ല​ൻ വി​ൽ​സെ​ന്‍റ് എ​ന്ന കൊ​ച്ചു മി​ടു​ക്ക​ൻ. ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റി​ൽ 16 വ​യ​സ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ൽ​ക്കെ​യാ​ണ് അ​ല​ൻ അ​ണ്ട​ർ 19 ടീ​മി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

സ്വ​ന്തം പി​താ​വി​നും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം വോ​ളി​ബോ​ൾ ക​ളി​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന അ​ല​ൻ മ​ല​യാ​ളി ക്ല​ബാ​യ കാ​ൻ​ബെ​റ സ്ട്രൈ​ക്കേ​ഴ്സി​ലൂ​ടെ​യാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​യ വി​പി​ൻ എം. ​ജോ​ർ​ജ്, കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ 2018 ൽ ​കാ​ൻ​ബ​റ​യി​ൽ ക​ളി​ക്കാ​ൻ വ​ന്ന​തും അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വു​മാ​ണ് അ​ല​ന് വോ​ളി​ബോ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​വാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.

കാ​ൻ​ബ​റ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം സ്വ​ദേ​ശി മ​ങ്ങാ​ട്ടി​ൽ വി​ൻ​സ​ന്‍റ് ജേ​ക്ക​ബ്, ജൂ​ഡി​റ്റ് ഫെ​ർ​ണ​ണ്ട​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മൂ​ന്നു മ​ക്ക​ളി​ൽ മൂ​ത്ത​മ​ക​നാ​ണ് അ​ല​ൻ. ഈ​യൊ​രു നേ​ട്ടം മ​റ്റു മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ