ബംഗളുരൂ സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഉണർവും ആവേശവും നൽകി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തിപകർന്നു പാർട്ടിയെ അധികാരത്തിലേക്ക് തിരികെയെത്തിക്കാൻ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായി തെരഞ്ഞെടുത്ത കെ. സുധാകരന് കഴിയുന്നതൊടോപ്പം എതിരാളികളിനിന്നു ഒരുപാടു വെല്ലിവിളികൾ നേരിട്ട അദ്ദേഹത്തിന് ഓരോ കോണ്‍ഗ്രസ് പ്രവർത്തകനെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുവാൻ എല്ലാ പിന്തുണയും ആശംസകളും നേരുന്നതായി കർണാടക മലയാളി കോണ്‍ഗ്രസ്.
പുതിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി , പി.ടി. തോമസ് എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ എന്നിവർക്ക് അനുമോദനവും പിൻതുണയും നൽകികൊണ്ട് കർണാടക മലയാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓണ്‍ലൈൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു . ജനറൽ സെക്രട്ടറിമാരായ ലിന്‍േറാ കുരിയൻ സ്വാഗതവും ജോമോൻ ജോർജ് നന്ദിയും രേഖപ്പെടുത്തി . കോവിഡുമായി ബന്ധപെട്ടു കഐംസി നടത്തി വരുന്ന സഹായങ്ങൾ തുടരുവാൻ യോഗം തീരുമാനിച്ചു .
വൈസ്പ്രസിഡന്റുമാരായ അരുണ്‍ കുമാർ, സജി ജേക്കബ് , ജനറൽ സെക്രട്ടറി മാരായ വർഗീസ് ചെറിയാൻ ,പ്രേംദാസ്, അഡ്വ. രാജ്മോഹൻ, സിജോ തോമസ്, ജോസ് ലോറെൻസ്, സിജു വർഗീസ്, നിജോമോൻ, ജോഷി, രാജൻ കിഴുമുറി , അനൂപ് പുത്തൻവീട്ടിൽ, ജില്ലാ പ്രസിഡന്റ് ഡാനി ജോണ്‍, ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, മുഫ് ലിഹ് , ഷാജി ജോർജ്, ജേക്കബ് മാത്യു, തോമസ് ചെറുവത്തൂർ, ഉണ്ണികൃഷ്ണൻ ,സുധീന്ദ്രൻ, അനിൽ കുമാർ, മുഹമ്മദ് ഷംജിദ്, പ്രമോദ് കുമാർ, യദു , പോൾസണ്‍, ജസ്റ്റിൻ ജെയിംസ്, അനീല തോമസ്, ജെഷ്മ, രാജൻ ദേവസി എന്നിവർ ആശംസകൾ അറിയിച്ചു.
റിപ്പോർട്ട്: സുനിൽ തോമസ്