കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യു​കെ മ​ല​യാ​ളി​ക​ളോ​ട് വീ​ണ്ടും സ​ഹാ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി യു​ക്മ
Monday, June 7, 2021 10:28 PM IST
ല​ണ്ട​ൻ: ന​മ്മു​ടെ പി​റ​ന്ന നാ​ട്ടി​ൽ, ഏ​റ്റ​വും പ്രി​യ​ങ്ക​ര​രാ​യി​ട്ടു​ള്ള ന​മ്മു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ദു​രി​ത​ക്ക​യ​ത്തി​ൽ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്ന​ത് മ​റ​ന്ന് മു​ന്പോ​ട്ട് പോ​കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​വു​ക​യും അ​ത് കു​ഞ്ഞു​കു​ട്ടി​ക​ൾ മു​ത​ൽ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന് വി​ദ​ഗ്ദ​രു​ടെ മു​ന്ന​റി​യി​പ്പും ന​മ്മെ ഭ​യ​ച​കി​ത​രാ​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ൽ മ​റ്റെ​ന്തി​നു​മ​പ​രി​യാ​യി ക​രു​ണ​യു​ടെ ചെ​റി​യൊ​രു ക​ര​സ്പ​ർ​ശം നീ​ട്ടു​വാ​ൻ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക വ​ഴി പ​ര​മാ​വ​ധി തു​ക സ്വ​രൂ​പി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞു​കൊ​ണ്ട് കോ​വി​ഡ് താ​ണ്ഡ​വ​മാ​ടു​ന്പോ​ൾ, കേ​ഴു​ന്ന കേ​ര​ള​ത്തെ ചേ​ർ​ത്ത്പി​ടി​ക്കാ​ൻ യു​ക്മ യു​കെ മ​ല​യാ​ളി​ക​ളോ​ട് കാ​രു​ണ്യ​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

യു​ക്മ​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​രു​ത​ലും സ​ഹാ​യ​വു​മാ​ണ് യു​ക്മ ല​ക്ഷ്യം വ​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി സം​ഭാ​വ​ന ചെ​യ്യ​പ്പെ​ടു​ന്ന തു​ക​യു​ടെ ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​നം ന്ധ​ഗി​ഫ്റ്റ് ടാ​ക്സ്ന്ധ ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും അ​ധി​ക​മാ​യി ല​ഭി​ക്കു​വാ​ൻ അ​വ​സ​രം ഉ​ള്ള​തി​നാ​ൽ വി​ർ​ജി​ൻ മ​ണി ന്ധ​ജ​സ്റ്റ് ഗി​വിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.

ന​മ്മു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, സ​ഹൃ​ത്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​ർ കോ​വി​ഡി​ന്‍റെ മാ​ര​ക​താ​ണ്ഡ​വ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും കു​റെ​യേ​റെ​പ്പേ​ർ ന​മ്മെ എ​ന്ന​ന്നേ​ക്കു​മാ​യി വി​ട്ടു പോ​കു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ന​മ്മു​ടെ സ​ങ്ക​ൽ​പ​ത്തി​നു​മ​പ്പു​റ​മു​ള്ള ഒ​രു അ​വ​സ്ഥ​യി​ൽ ന​മ്മു​ടെ ജ·​നാ​ടി​നെ ചേ​ർ​ത്തു പി​ടി​ക്കു​ക​യെ​ന്ന​ത് ന​മ്മു​ടെ ക​ർ​ത്ത​വ്യ​മാ​ണെ​ന്ന് ക​രു​തു​ക​യാ​ണ്.

യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​ത്തി​ലെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ന​ൽ​കു​വാ​ൻ എ​ല്ലാ​വ​രു​ടെ മു​ന്നി​ലും വി​ന​യ​പൂ​ർ​വം കൈ ​നീ​ട്ടു​ന്നു. നാ​ട്ടി​ൽ രോ​ഗി​ക​ളാ​യി​രി​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്ന്, ഓ​ക്സി​ജ​ൻ, ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ, ഭ​ക്ഷ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യേ​കാ​ൻ ജാ​തി മ​ത രാ​ഷ്ട്രീ​യ വ​ർ​ഗ വ​ർ​ണ വി​ത്യാ​സ​മി​ല്ലാ​തെ ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ച്ച് ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​വാ​ൻ എ​ല്ലാ യു​കെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളോ​ടും യു​ക്മ ദേ​ശീ​യ സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗ്ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥിക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഷാ​ജി തോ​മ​സ് - 07737736549
ടി​റ്റോ തോ​മ​സ് - 07723956930
വ​ർ​ഗീ​സ് ഡാ​നി​യേ​ൽ - 07882712049
ബൈ​ജു തോ​മ​സ് - 07825642000