മെ​ർ​ക്ക​ലി​ന്‍റെ ഫോ​ണ്‍ യു​എ​സ് ചോ​ർ​ത്തി
Tuesday, June 1, 2021 10:05 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ ഫോ​ണ്‍​സം​ഭാ​ഷ​ണ​ങ്ങ​ൾ യു​എ​സ് സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ൻ​എ​സ്എ ചോ​ർ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഡാ​നി​ഷ് പ​ബ്ലി​ക് ബ്രോ​ഡ്കാ​സ്റ്റ​ർ ഡെ​ൻ​മാ​ർ​ക്ക് റേ​ഡി​യോ ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മെ​ർ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്പി​ലെ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ൻ​എ​സ്എ ചോ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഡി​ആ​റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഡെ​ൻ​മാ​ർ​ക്കി​ലെ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ എ​ഫ്ഇ​യു​മാ​യി ചേ​ർ​ന്നാ​ണ് എ​ൻ​എ​സ്എ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്.

ഡെ​ൻ​മാ​ർ​ക്ക് ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. സ്വീ​ഡി​ഷ് ബ്രോ​ഡ്കാ​സ്റ്റ​ർ എ​സ്വി​ടി, നോ​ർ​വേ​യു​ടെ എ​ൻ​ആ​ർ​കെ, ജ​ർ​മ്മ​നി​യു​ടെ എ​ൻ​ഡി​ആ​ർ, ഫ്രാ​ൻ​സി​ലെ മോ​ണ്ടെ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഡി​ആ​ർ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഫോ​ണ്‍​സം​ഭാ​ഷ​ണ​ങ്ങ​ൾ, ചാ​റ്റു​ക​ൾ, മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ൻ​എ​സ്എ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് വി​വ​രം. 2012 മു​ത​ൽ 2014 വ​രെ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ് യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ