ജീ​വ​ൻ ഭ​യ​ന്ന് റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ച് ഇ​രു​ട്ട​റ​യി​ൽ
Thursday, May 27, 2021 12:56 AM IST
മി​ൻ​സ്ക്: ആ​ധു​നി​ക കാ​ല​ത്തും സേ​ച്ചാ​ധി​പ​ത്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​വു​ന്ന മ​നു​ഷ്യ​ർ അ​തി​ൽ എ​ല്ലാ മേ​ഖ​ല​യി​ലും പെ​ട്ടി​രി​യ്ക്കു​ന്ന​വ​ർ ഉ​ണ്ടാ​യാ​ലും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ആ​ദ്യം നോ​ട്ടം​വെ​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​യി​രി​ക്ക​ണം അ​ത്ത​ര​ത്തി​ലു​ള്ള 26 കാ​ര​നെ ബെ​ലാ​റ​സി​ന്‍റെ സ്വേ​ച്ചാ​ധി​പ​തി​യെ​ന്നും കാ​ലം വി​ളി​യ്ക്കു​ന്ന ലൂ​ക്കാ​ഷെ​ങ്കോ​യു​ടെ പൊ​ലീ​സ് ഹൊ​റ​ർ, പോ​ള​ണ്ടു​കാ​ര​നാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഓ​ണ്‍​ലൈ​ൻ പ​ത്ര​ക്കാ​ര​നു​മാ​യ റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ച് ഇ​പ്പോ​ൾ ഇ​രു​ട്ട​റ​യി​ൽ അ​ട​യ്ക്ക​പ്പെ​ട്ട​ത്. മി​ൻ​സ്കി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​ന്നാം നി​ര​യി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​യാ​ണ് ഞാ​യ​റാ​ഴ്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി​പ​ക്ഷ ബ്ലോ​ഗ​റാ​യ റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ചി​നെ ബെ​ലാ​റ​ഷ്യ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​നി​ൽ ന​ട​ത്തി​യ കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മി​സ്റ​റ​ർ പ്രോ​ട്ടാ​സെ​വി​ച്ചി​ന്‍റെ വീ​ഡി​യോ തി​ങ്ക​ളാ​ഴ്ച ബെ​ലാ​റ​സ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.


മി​ൻ​സ്കി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട വി​മാ​ന​ത്തി​ൽ വി​മ​ത​നാ​യ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം നി​ര​വ​ധി യൂ​റോ​പ്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബെ​ലാ​റ​സി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. പോ​ള​ണ്ടും രാ​ജ്യ​ത്തേ​ക്കു​ള്ള​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ എ​ല്ലാ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി. അ​തേ​സ​മ​യം ബെ​ലാ​റ​ഷ്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് യു​കെ ത​ട​യു​ക​യും ചെ​യ്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ച് വ​ഹി​ച്ച റ​യാ​നെ​യ​ർ വി​മാ​നം ഞാ​യ​റാ​ഴ്ച ബെ​ലാ​റ​സ് ഹൈ​ജാ​ക്ക് ചെ​യ്ത​താ​യി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഗ്രീ​സ് ലി​ത്വാ​നി​യ വി​മാ​നം തി​രി​ച്ചു​വി​ട്ടു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ ത​ർ​ക്ക തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടു​ചെ​യ്ത​തും ജ​ന​കീ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും 26 കാ​ര​നാ​യ അ​ദ്ദേ​ഹം നേ​രി​ടു​ന്നു​ണ്ട്. തീ​വ്ര​വാ​ദ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം വ​ധ​ശി​ക്ഷ​ക്ക് വി​ധി​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു​ണ്ട​ന്ന് വി​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. ഇ​പ്പോ​ഴും ത​ട​വു​കാ​രെ വ​ധി​ക്കു​ന്ന ഒ​രേ​യൊ​രു യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ബെ​ലാ​റ​സ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ