കോവിഡ് മഹാമാരിയിൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങളുമായി ഫാ. ​ഷി​നോ​ജ് കി​ഴ​ക്കേ​മു​റി
Wednesday, May 26, 2021 10:54 PM IST
ന്യൂ​ഡ​ൽ​ഹി: ന​മ്മു​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി രൂ​ക്ഷ​മാ​കു​ന്പോ​ൾ നി​ര​വ​ധി ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും എ​ൻ​ജി​ഒ​ക​ളും മ​നു​ഷ്യ​രാ​ശി​യു​ടെ സേ​വ​ന​ത്തി​നാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. അ​വ​രി​ൽ ഒ​രാ​ളാ​ണ് റ​വ. ഫാ. ​ഷി​നോ​ജ് കി​ഴ​ക്കേ​മു​റി. അ​ദ്ദേ​ഹം ഗാ​സി​യാ​ബാ​ദി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലും ഫ്രാ​ൻ​സി​സ്ക​ൻ തേ​ർ​ഡ് ഓ​ർ​ഡ​ർ റെ​ഗു​ല​റി​ലെ അം​ഗ​മാ​ണ്.

രാ​ഷ്ട്രീ​യ മ​ത​ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​യ​ൽ ആ​ന്‍റ​ണി, ലെ​സ്ലി ജെ​യിം​സ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ, ജാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ടി, ഗൊ​ഡ, ഡും​ക എ​ന്നീ വി​ദൂ​ര ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ഫെ​യ്സ് മാ​സ്കു​ക​ൾ, കൈ​യു​റ​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

ഡാ​ൽ​ട്ട​ണ്‍ ദി​വാ​ക​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടീ​മി​ന് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, ബൈ​പാ​പ്പ് മെ​ഷീ​നു​ക​ൾ, കാ​ർ​ഡി​യാ​ക് മോ​ണി​റ്റ​റു​ക​ൾ എ​ന്നി​വ ജാ​ർ​ഖ​ണ്ഡി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​തി​നോ​ടൊ​പ്പം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ലെ നി​ര​വ​ധി ആ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ച്ചു​കൊ​ണ്ട്, ഡാ​ൽ​ട്ട​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജാ​ർ​ഖ​ണ്ഡി​ലെ ഗൊ​ഡ , ഡും​ക ജി​ല്ല​ക​ളി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു.

ഈ ​സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ഫാ. ​സി​വി കു​ള​ക്കാ​ട്ടും ജാ​ർ​ഖ​ണ്ഡി​ൽ ഫാ. ​എ​ബി ജെ​യിം​സു​മാ​ണ് . സ്വ​ന്ത​മാ​യി ഒ​രു​വീ​ടു​പോ​ലു​മി​ല്ലാ​ത്ത നി​ർ​ദ്ധ​ന​രാ​യ​വ​ർ​ക്ക് നി​ർ​മാ​ണ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട് . ചാ​രി​റ്റി എ​ന്ന​തി​ലു​പ​രി​യാ​യി സ​മൂ​ഹി​ക പ്ര​തി​ബ​ധ​ത​യു​ള്ള പ​ല​കാ​ര്യ​ങ്ങ​ളും ഇ​ദ്ദേ​ഹ​ത്തി​നു ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്