ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ മെ​ഡി​ക്ക​ൽ അ​ഡ്വൈ​സ​റി ടീ​മി​ന്‍റെ സേ​വ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, May 5, 2021 9:00 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ അ​ഡ്വൈ​സ​റി ടീം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ​യും സേ​വ​നം ലാ​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ൾ​ക്ക് നേ​രി​ട്ട് വി​ളി​ച്ച് ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ഞ്ച് ഡോ​ക്ട​ർ​മാ​രു​ടെ​യും ഇ​രു​പ​തോ​ളം ന​ഴ്ന്നു മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്ക​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ മെ​ഡി​ക്ക​ൽ ഒ​പി​ഡി​ക​ൾ ഭാ​ഗി​ക​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്ക് തു​ട​ർ ചി​കി​ത്സ​ക്കാ​യി വി​ർ​ച്ച്വ​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ബു​ക്കിം​ഗ് വ​ഴി​യാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘു​ക​രി​ക്കു​ന്ന​തി​നും പ്രാ​ർ​ഥ​ന സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​പ്പോ​ഴും സേ​വ​നം ല​ഭി​ക്കു​ന്ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റ​വ. ഫാ ​ജോ​സ​ഫ് ഓ​ട​നാ​ട്ടി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ഫാ. ​ജോ​മി വാ​ഴ​ക്കാ​ലാ​യി​ൽ, പി.​ഇ​സ്ഡ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ഈ ​ഉ​ദ്യ​മ​ത്തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്നു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 7012141192 ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്