എ​ഫ്ഒ​സി ഓ​സ്ട്രി​യ കേ​ര​ള​ത്തി​ൽ നി​ർ​മി​ച്ച ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം
Wednesday, April 28, 2021 11:40 PM IST
വി​യ​ന്ന: ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഓ​സ്ട്രി​യ​യി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി (എ​ഫ്ഒ​സി) ഓ​സ്ട്രി​യ നി​ർ​മ്മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ച​ട​ങ്ങു​ക​ൾ കോ​വി​ഡി​ന്‍റെ പ്രോ​ട്ടോ​കോ​ൾ നി​ൽ​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട് ജ​ന​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് വീ​ട് ന​ഷ്ട​പ്പെ​ട്ട സോ​മ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ഫ്ഒ​സി​യു​ടെ പ്ര​തി​നി​ധി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും സ്ഥി​തി നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വീ​ട് നി​ർ​മ്മി​ക്കാ​നു​ള്ള ആ​ദ്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം എ​ഫ്ഒ​സി ഓ​സ്ട്രി​യ പ്ര​സി​ഡ​ന്‍റ് ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ നി​ർ​വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബി​ജു ക​രി​യ​ന്പ​ള്ളി നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി