കോ​വി​ഡ്: ഇ​ന്ത്യ​യ്ക്കാ​യി ഉ​പ​വാ​സ​യ​ജ്ഞ​വു​മാ​യി സെ​ഹി​യോ​ൻ യു​കെ​യും അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യും
Wednesday, April 28, 2021 11:39 PM IST
ല​ണ്ട​ൻ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​ത്യ​ന്തം ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ ഉ​പ​വാ​സ പ്രാ​ർ​ഥ​ന ഏ​പ്രി​ൽ 27 മു​ത​ൽ ആ​രം​ഭി​ച്ചു. മെ​യ് 17 ന് ​സ​മാ​പി​ക്കും.

ഇ​ന്ത്യ​യെ പൂ​ർ​ണ​മാ​യും ദൈ​വ​ക​ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് പൂ​ർ​ണ​മാ​യും ഉ​പ​വാ​സ, പ​രി​ത്യാ​ഗ പ്ര​വ​ർ​ത്തി​ക​ളി​ലേ​ർ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ , ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പൂ​ർ​ണ്ണ​മാ​യ ഒ​രു​ക്ക​ത്തോ​ടെ ഉ​പ​വ​സി​ച്ച് പ്രാ​ർ​ഥി​ക്കാ​ൻ ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ത്തേ​ക്കും ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. പ​രി​ത്യാ​ഗ പ്ര​വ​ർ​ത്തി​ക​ളി​ൽ ഒ​രേ​മ​ന​സോ​ടെ ഒ​രു​മി​ക്കു​ന്ന, വ​ച​നം മാം​സ​മാ​കു​ന്ന, ഈ ​യ​ജ്ഞ​ത്തി​ൽ ഇ​നി​യും പ​ങ്കാ​ളി​ക​ളാ​കു​വാ​ൻ സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ൾ യേ​ശു​നാ​മ​ത്തി​ൽ ഓ​രോ​രു​ത്ത​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്